PathanamthittaKeralaNattuvarthaLatest NewsNews

പ​ത്ത​നം​തി​ട്ടയിൽ ആ​ഫ്രി​ക്ക​ൻ പ​ന്നി​പ്പ​നി സ്ഥി​രീ​ക​രി​ച്ചു : നിയന്ത്രണങ്ങൾ

സീ​ത​ത്തോ​ട് ഇ​ഞ്ച​പ്പാ​റ​യി​ൽ സ​ജി എ​ന്ന ക​ർ​ഷ​ക​ന്‍റെ ഫാ​മി​ൽ ആണ് പ​ന്നി​പ്പ​നി സ്ഥി​രീ​ക​രി​ച്ചത്

പ​ത്ത​നം​തി​ട്ട: സീ​ത​ത്തോ​ട് പ​ഞ്ചാ​യ​ത്തി​ലെ ഒ​മ്പതാം വാ​ർ​ഡി​ൽ ആ​ഫ്രി​ക്ക​ൻ പ​ന്നി​പ്പ​നി സ്ഥി​രീ​ക​രി​ച്ചു. സീ​ത​ത്തോ​ട് ഇ​ഞ്ച​പ്പാ​റ​യി​ൽ സ​ജി എ​ന്ന ക​ർ​ഷ​ക​ന്‍റെ ഫാ​മി​ൽ ആണ് പ​ന്നി​പ്പ​നി സ്ഥി​രീ​ക​രി​ച്ചത്. ഇവിടെ വ​ള​ർ​ത്തി​യി​രു​ന്ന 82 പ​ന്നി​കൾ പ​നി ബാ​ധി​ച്ചു ച​ത്തിരുന്നു.

തു​ട​ർ​ന്ന്, ഇ​വ​യു​ടെ സ്ര​വം ഭോ​പ്പാ​ലി​ലെ കേ​ന്ദ്ര ലാ​ബോ​റ​ട്ട​റി​യി​ൽ അ​യ​ച്ച് പ​രി​ശോ​ധി​ച്ച​പ്പോ​ഴാണ് ആ​ഫ്രി​ക്ക​ൻ പ​ന്നി​പ്പ​നി​യാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്. രോ​ഗം സ്ഥി​രീ​ക​രി​ച്ച സീ​ത​ത്തോ​ട് പ​ഞ്ചാ​യ​ത്ത് വാ​ർ​ഡി​ന്‍റെ ഒ​രു കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ൽ ജി​ല്ലാ ക​ള​ക്ട​ർ ജാ​ഗ്ര​താ​നി​ർ​ദേ​ശം ന​ൽ​കിയിട്ടുണ്ട്. മാത്രമല്ല, രോ​ഗ​ബാ​ധി​ത മേ​ഖ​ല​യു​ടെ പ​ത്തു കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ലു​ള്ള പ്ര​ദേ​ശ​ത്തേ​ക്കും പു​റ​ത്തേ​ക്കും പ​ന്നി​ക​ളെ കൊ​ണ്ടു​പോ​കു​ന്ന​തിനും കൊണ്ടുവ​രു​ന്ന​തിനും മൂ​ന്നു​മാ​സ​ത്തേ​ക്ക് ദു​ര​ന്ത​നി​വാ​ര​ണ നി​യ​മ​പ്ര​കാ​രം വി​ല​ക്കേർപ്പെടുത്തിയതായി ക​ള​ക്ട​ർ വ്യക്തമാക്കി.

Read Also : യമഹ മോട്ടോർ: കേരളത്തിൽ പുതിയ ബ്ലൂ സ്ക്വയർ ഔട്ട്‌ലെറ്റുകൾ പ്രവർത്തനമാരംഭിച്ചു, എവിടെയൊക്കെയെന്ന് അറിയാം

പ്രദേശത്ത് പ​ന്നി ഇ​റ​ച്ചി​യു​ടെ വി​ല്പ​ന​യ്ക്കും താ​ത്കാ​ലി​ക നി​രോ​ധനം ഏർപ്പെടുത്തിയിട്ടുണ്ട്. ജ​ന​ങ്ങ​ളു​ടെ സ​ഞ്ചാ​രം നി​യ​ന്ത്രി​ക്കാ​നു​ള്ള നി​ർദ്ദേ​ശ​വും ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് ക​ള​ക്ട​ർ അ​റി​യി​ച്ചു.

അതേസമയം, ക​ഴി​ഞ്ഞ​വ​ർ​ഷം വ​യ​നാ​ട്, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ൽ ആ​ഫ്രി​ക്ക​ൻ പ​ന്നി​പ്പ​നി സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button