Latest NewsIndia

തെരുവുനായ ആക്രമണം: ഒരാഴ്ച ഇടവേളയിൽ അഞ്ചും ഏഴും വയസ്സുള്ള സഹോദരങ്ങൾ കൊല്ലപ്പെട്ടു, കെജ്‌രിവാളിനെതിരെ രൂക്ഷ വിമർശനം

ന്യൂഡൽഹി: തെരുവുനായ ആക്രമണത്തിൽ സഹോദരന്മാരായ രണ്ട് കുട്ടികൾ മരിച്ചു. ഡൽഹി വസന്ത്കുഞ്ചിനടുത്തുള്ള ജുഗ്ഗിയിലെ ഏഴ് വയസ്സുള്ള ആനന്ദും അനിയൻ അഞ്ച് വയസ്സുകാരൻ ആദിത്യയുമാണ് മരിച്ചത്. വ്യത്യസ്ത സംഭവങ്ങളിലായാണ് കുട്ടികൾക്ക് തെരുവുനായയുടെ കടിയേറ്റത്.

വെള്ളിയാഴ്ച്ച വൈകിട്ട് മൂന്ന് മണിയോടെയാണ് ആനന്ദിനെ വീട്ടിൽ നിന്ന് കാണാതായത്. പരാതി നൽകിയതിനെത്തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ആളൊഴിഞ്ഞ സ്ഥലത്ത് കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. പരിശോധനയിൽ നായയുടെ ആക്രമണത്തിലാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചു.

രണ്ടു ദിവസത്തിനു ശേഷം ഞായറാഴ്ച ആനന്ദിന്റെ സഹോദരൻ ആദിത്യ(5)നെയും നായ ആക്രമിച്ചു. മൂത്രമൊഴിക്കുന്നതിനായി കുടിലിനു പുറത്തിറങ്ങിയപ്പോഴായിരുന്നു ആക്രമണം. സംഭവം ദൗർഭാഗ്യകരമാണെന്ന് ബിജെപി എംപി രമേശ് ബിധൂരി പ്രതികരിച്ചു.

ബിജെപി കോർപറേഷൻ ഭരിച്ചിരുന്നപ്പോൾ ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടില്ല. തെരുവു നായ്ക്കളെ പിടിക്കുക എന്നത് കോർപറേഷന്റെ ചുമതലയാണ്. എന്നാൽ ആം ആദ്മി പാർട്ടി തങ്ങളുടെ കർത്തവ്യം നിർവഹിക്കുന്നില്ല. അവർ ജനങ്ങളുടെ കാര്യം നോക്കാതെ അവർ അഴിമതിയുടെയും പ്രതിഷേധത്തിന്റെയും മന്ത്രിമാരെ നിയമിക്കുന്നതിന്റെയും തിരക്കിലാണെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button