MalappuramNattuvarthaLatest NewsKeralaNews

ഒരു കോടി രൂപ വിലമതിക്കുന്ന സ്വര്‍ണം അടിവസ്ത്രത്തിനുള്ളില്‍ അതിവിദഗ്ധമായി ഒളിപ്പിച്ചെത്തി: യുവതി കസ്റ്റംസ് പിടിയില്‍

മലപ്പുറം: കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച ഒരു കോടിയോളം രൂപയുടെ സ്വർണവുമായി യുവതി കസ്‌റ്റംസ്‌ പിടിയിൽ. എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ദുബായിൽ നിന്നെത്തിയ കോഴിക്കോട് നരിക്കുനി സ്വദേശിനി കണ്ടൻപ്ലാക്കിൽ അസ്മാബീവി (32) ആണ് പിടിയിലായത്. കോഴിക്കോട് എയർ കസ്റ്റംസ്‌ ഇന്റലിജൻസ് ഉദ്യോഗസ്ഥരുടെ വിശദമായ പരിശോധനയിലാണ് ബീവി കുടുങ്ങിയത്.

അടിവസ്ത്രത്തിനുള്ളിൽവെച്ച് അതിവിദഗ്ധമായാണ് ഇവർ സ്വർണം കടത്താൻ ശ്രമം നടത്തിയത്. സ്വർണമിശ്രിതമടങ്ങിയ 2031 ഗ്രാം തൂക്കമുള്ള രണ്ടു പാക്കറ്റുകളാണ് ഇവരിൽനിന്നു പിടികൂടിയത്. പിടികൂടിയ സ്വർണ്ണമിശ്രിതം വേർതിരിച്ചെടുത്തപ്പോൾ 99.68 ലക്ഷം രൂപ വിലമതിക്കുന്ന 24 കാരറ്റ് പരിശുദ്ധിയുള്ള 1.769 കിലോ സ്വർണം ലഭിച്ചു. യുവതിയുടെ അറസ്റ്റ് ഉൾപ്പെടെയുള്ള തുടർനടപടികൾ കസ്റ്റംസ് സ്വീകരിച്ചു വരികയാണ്. സംഭവത്തിൽ കസ്റ്റംസ് വിശദമായ അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button