Latest NewsKeralaNewsBusiness

സ്വർണവില വീണ്ടും മുകളിലേക്ക് തന്നെ, മാർച്ചിലെ ഏറ്റവും ഉയർന്ന നിരക്ക്

ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 30 രൂപയാണ് വർദ്ധിച്ചത്

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ വർദ്ധനവ്. കഴിഞ്ഞ ആഴ്ചയുടെ അവസാന ദിവസങ്ങളിൽ ഉയർന്ന സ്വർണവില, ഈ ആഴ്ചയും കുതിച്ചുയരുകയാണ്. ഇന്ന് ഒരു പവൻ സ്വർണത്തിന് 240 രൂപയാണ് ഉയർന്നത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ വിപണി വില 41,960 രൂപയായി. കഴിഞ്ഞ നാല് ദിവസങ്ങളിലായി 1,280 രൂപയുടെ വർദ്ധനവാണ് സ്വർണവിലയിൽ ഉണ്ടായിട്ടുള്ളത്.

ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 30 രൂപയാണ് വർദ്ധിച്ചത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ വിപണി വില 5,245 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 25 വർദ്ധിച്ചതോടെ, 4,335 രൂപയായാണ് ഉയർന്നത്. സംസ്ഥാനത്ത് ഇന്ന് സ്വർണവിലയോടൊപ്പം വെള്ളിയുടെ വിലയും ഉയർന്നിട്ടുണ്ട്. ഒരു ഗ്രാം വെള്ളിക്ക് ഒരു രൂപ വർദ്ധിച്ചതോടെ 71 രൂപയായി. അതേസമയം, ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 90 രൂപയാണ്.

Also Read: 5 വര്‍ഷംനീണ്ട ബന്ധം സമ്മതത്തോടെയല്ലെന്ന് കരുതാനാവില്ല: ബലാത്സംഗ കേസിൽ യുവാവിനെ വെറുതെ വിട്ട് കോടതി

shortlink

Related Articles

Post Your Comments

Related Articles


Back to top button