Latest NewsKeralaNews

വിജിലൻസ് അന്വേഷണത്തിൽ നിന്നും രക്ഷപ്പെട്ടത് അന്വേഷണ ഉദ്യോഗസ്ഥനെ ഹണിട്രാപ്പിൽ കുടുക്കി: കള്ളനോട്ട് കേസിൽ വഴിത്തിരിവ്

ആലപ്പുഴ: വനിതാ കൃഷി ഓഫീസർ ഉൾപ്പെട്ട കള്ളനോട്ട് കേസിൽ വഴിത്തിരിവ്. പാലക്കാട് കുഴൽപ്പണ കേസിൽ അറസ്റ്റിലായ രണ്ട് പേർക്ക് ജിഷമോളുടെ കള്ളനോട്ട് കേസുമായി ബന്ധമുള്ളതായി സൂചന. മുഖ്യപ്രതിയായ കളരിയാശാൻ അജീഷിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. വാളയാറിൽ നേരത്തെ രജിസ്റ്റർ ചെയ്ത മറ്റൊരു കേസിലാണ് ഇയാളെ പിടികൂടിയത്.

അതേസമയം കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ടാണ് മറ്റുള്ളവർ പിടിയിലായത്. ചോദ്യം ചെയ്യലിൽ എടത്വ കേസിൽ ഉള്‍പ്പെട്ടവരാണെന്ന് വിവരം ലഭിക്കുകയായിരുന്നു. പ്രതികളെ ആലപ്പുഴ പൊലീസ് കസ്റ്റഡിയിൽ വാങ്ങുമെന്നാണ് റിപ്പോർട്ടുകൾ. ആയോധന വിദ്യകൾ കാട്ടി കളരിയാശാനായ അജീഷ് രക്ഷപ്പെടാനുള്ള ശ്രമങ്ങൾ നടത്തിയെന്നും എന്നാൽ പൊലീസ് അതിനെ ചെറുത്ത് പ്രതിയെ അറസ്റ്റു ചെയ്യുകയായിരുന്നു എന്നുമാണ് പുറത്തു വരുന്ന വിവരങ്ങൾ.

നിലവിൽ ജിഷമോൾ മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലാണ്. കോടതിയുടെ നിർദേശ പ്രകാരമാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ജിഷയെ ഉടൻ തന്നെ ഇവിടെ നിന്നും മാറ്റുമെന്നാണ് സൂചന. അഴിമതി കേസിൽ കുടുങ്ങിയ ആളാണ് ജിഷ. ഈ കേസിൽ വിജിലൻസ് അന്വേഷണത്തിൽ നിന്നും രക്ഷപ്പെട്ടത് അന്വേഷണ ഉദ്യോഗസ്ഥനെ ഹണിട്രാപ്പിൽ കുടുക്കിയാണെന്ന റിപ്പോർട്ടും പുറത്തുവരുന്നുണ്ട്. ഉദ്യോഗസ്ഥനെ ഹണി ട്രാപ്പിൽ കുടുക്കിയ ശേഷം പരാതി നൽകിയെന്നാണ് വിവരം.

കേസിൻ്റെ വിവരങ്ങളറിയാന്‍ ദേശീയ അന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥരെത്തി. പിടികൂടിയ കള്ളനോട്ടുകള്‍ വിദേശത്ത് അച്ചടിച്ചതാണെന്ന സൂചനകൾ പുറത്തു വന്നതിനു പിന്നാലെയാണ് എൻഐഎ രംഗത്തെത്തുന്നത്. സാധാരണ കളര്‍ ഫോട്ടോസ്റ്റാറ്റ് പകര്‍പ്പുകളാണു കള്ളനോട്ടായി വരുന്നത്. എന്നാല്‍, ഈ കേസില്‍ അച്ചടിച്ച നോട്ടുകളാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button