Latest NewsNewsIndia

ജമ്മു കശ്മീരിൽ വാഹനാപകടം: സിആർപിഎഫ് ജവാന്മാർക്ക് പരിക്ക്

ശ്രീനഗർ: ജമ്മു കശ്മീരിലുണ്ടായ വാഹനാപകടത്തിൽ സിആർപിഎഫ് ഉദ്യോഗസ്ഥർക്ക് പരിക്ക്. ഉധംപൂർ ജില്ലയിലെ ജമ്മു-ശ്രീനഗർ ദേശീയ പാതയിൽ നടന്ന വാഹനാപകടത്തിൽ നാല് സിആർപിഎഫ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു.

Read Also: ഷാഫി പറമ്പിലിനോടുള്ള ഷംസീറിന്റെ ഭീഷണിക്ക് പിന്നിലുള്ളത് ഒത്തുകളി രാഷ്ട്രീയത്തിന്റെ വികൃത മുഖം: സന്ദീപ് വാചസ്പതി

സിആർപിഎഫ് 137-ാം ബറ്റാലിയനിൽ നിന്നുള്ളവരാണ് പരിക്കേറ്റ സൈനികരെന്നാണ് വിവരം. ക്വിക്ക് റെസ്പോൺസ് ടീം (ക്യുആർടി) വാഹനത്തിൽ പട്രോളിംഗ് നടത്തുന്നതിനിടെയാണ് വാഹനാപകടം ഉണ്ടായത്. പരിക്കേറ്റ ഉദ്യോഗസ്ഥരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അധികൃതർ അറിയിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്.

Read Also: ജനാധിപത്യപരമായ അവകാശങ്ങൾ വിനിയോഗിക്കുന്നതിനുള്ള സന്ദർഭങ്ങൾ ശരിയായി ഉപയോഗിക്കാൻ പ്രതിപക്ഷം തയാറാകണം: മന്ത്രി പി രാജീവ്

shortlink

Related Articles

Post Your Comments

Related Articles


Back to top button