Latest NewsKeralaNews

ഗു​ണ്ടാ സം​ഘ​ങ്ങ​ൾ ത​മ്മി​ലെ പ​ക​; യു​വാ​വി​നെ ആ​ക്ര​മി​ച്ച മൂ​ന്നം​ഗ സം​ഘ​ത്തെ പിടികൂടി 

തിരുവനന്തപുരം: ഗു​ണ്ടാ സം​ഘ​ങ്ങ​ൾ ത​മ്മി​ലെ പ​ക​യെ തു​ട​ർ​ന്ന് യു​വാ​വി​നെ ആ​ക്ര​മി​ച്ച മൂ​ന്നം​ഗ സംഘം പൊലീസ് പിടിയില്‍. വി​ള​പ്പി​ൽ​ശാ​ല പൊ​ലീ​സ് ആണ് പ്രതികളെ അ​റ​സ്റ്റ് ചെയ്തത്. വ​ട്ടി​യൂ​ർ​ക്കാ​വ് കൊ​ടു​ങ്ങാ​നൂ​ർ തി​ട്ട​മം​ഗ​ലം കൈ​ലാ​സം വീ​ട്ടി​ൽ സു​നി​ൽ​കു​മാ​ർ (36), തി​ട്ട​മം​ഗ​ലം മ​രു​വ​ർ​ത്ത​ല വീ​ട്ടി​ൽ ശ്രീ​ജി​ത്ത് കു​മാ​ർ (28), തി​ട്ട​മം​ഗ​ലം മാ​വ​റ​ത്ത​ല വീ​ട്ടി​ൽ കി​ര​ൺ വി​ജ​യ് (26) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഫെ​ബ്രു​വ​രി 24ന് ​രാ​ത്രി ഒ​മ്പ​ത് മണിയോടെയാണ് ആക്രമണം നടന്നത്.

പേ​യാ​ട് ചെ​റു​പാ​റ അ​ഖി​ൽ ഭ​വ​നി​ൽ അ​രു​ൺ (39) ആ​ണ് ഗുണ്ടാ സംഘത്തിന്‍റെ ആക്രമണത്തിന് ഇരയായത്. ഇ​രു​മ്പു​ക​മ്പി കൊ​ണ്ടു​ള്ള ആ​ക്ര​മ​ണ​ത്തി​ൽ അ​രു​ണി​ന്റെ കാ​ൽ ഒ​ടി​ഞ്ഞു. ക്രി​മി​ന​ൽ കേ​സ് പ്ര​തി​യാ​യ അ​രു​ൺ മു​മ്പ് ശ്രീ​ജി​ത്തി​ന്റെ വീ​ട്ടി​ലെ​ത്തി സ്ത്രീ​ക​ളെ അ​സ​ഭ്യം പ​റ​ഞ്ഞ​തി​ലു​ള്ള വി​രോ​ധ​മാ​ണ് ആ​ക്ര​മ​ണ​ത്തി​ൽ ക​ലാ​ശി​ച്ച​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button