Latest NewsKeralaNews

ഭാര്യ പ്രായപൂർത്തിയാകുന്നതിന് മുമ്പ് ഗര്‍ഭിണിയായി; ഭര്‍ത്താവ് അറസ്റ്റില്‍

മലപ്പുറം: ഭാര്യ പ്രായപൂർത്തിയാകുന്നതിന് മുമ്പ് ഗര്‍ഭിണിയായതിന് ഭര്‍ത്താവ് അറസ്റ്റില്‍. കാര്യവട്ടം പച്ചീരി സ്വദേശിയായ 29കാരനെ പെരിന്തൽമണ്ണ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഈ മാസം 21 വരെ റിമാന്റ് ചെയ്തു. പ്ലസ് വൺ വിദ്യാർത്ഥിയായിരിക്കെ പരിചയപ്പെട്ട യുവാവുമായി പെൺകുട്ടി പ്രണയത്തിലായിരുന്നു. ഇയാള്‍ 2022 ഒക്ടോബർ മാസത്തിൽ അരക്കുപറമ്പിലുള്ള വീട്ടിൽ നിന്നും 17കാരിയായ പെൺകുട്ടിയെ സ്വന്തം വീട്ടിലേക്ക് കൊണ്ടു പോയിരുന്നു.

ഇതിന് പിന്നാലെ പെൺകുട്ടിക്ക് പ്രായപൂർത്തിയതോടെ 2023 ഫെബ്രുവരി എട്ടിന് ഇരുവരും വിവാഹിതരാവുകയായിരുന്നു. എന്നാൽ, ഈ സമയം പെൺകുട്ടി അഞ്ച്മാസം ഗർഭിണിയായിരുന്നുവെന്ന് പെരിന്തൽമണ്ണ ശിശു വികസന പദ്ധതി ഓഫീസർ കെ റംലത്ത് പൊലീസിൽ പരാതി നൽകിയതോടെയാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.

കേസില്‍ പൊലീസ് സ്റ്റേഷനില്‍ സ്വമേധയാ ഹാജരായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button