Latest NewsKeralaNews

ഗോവിന്ദന്റെ ജാഥയ്ക്ക് അരിവാൾ ചുറ്റിക നക്ഷത്രം പതിച്ച് ജീവത എഴുന്നള്ളത്ത്: ഹൈന്ദവ ആചാരങ്ങളെ തെരുവിൽ അപമാനിക്കുന്ന സിപിഎം

ചെങ്ങന്നൂർ: ഓണാട്ടുകരയിലെ വളരെ പവിത്രതയുള്ള ഓണാട്ടുകരയുടെ മാത്രം എന്ന് അവകാശപ്പെടാവുന്ന ജീവത എഴുന്നള്ളത്തിനെ പരിഹസിച്ച് സി.പി.എം പ്രവർത്തകർ. കഴിഞ്ഞ ദിവസം ചെങ്ങന്നൂരിൽ നടന്ന എം.വി ഗോവിന്ദന്റെ ജനകീയ പ്രതിരോധ ജാഥയുടെ ഭാഗമായി ഹിന്ദു മത വിശ്വാസികളുടെ വിശ്വാസമായ ‘ജീവത എഴുന്നള്ളത്ത്’നെ പരിഹാസ രൂപേണ അവതരിപ്പിച്ചിരിക്കുകയാണ് പാർട്ടി പ്രവർത്തകർ. ജീവത എഴുന്നള്ളത്തിൽ അരിവാൾ ചുറ്റിക നക്ഷത്രം പതിച്ചാണ് ഇവർ എത്തിച്ചത്.

ജീവത എഴുന്നള്ളത്ത് എന്നത് ഓണാട്ടുകരയിൽ ഭക്തി പൂർവ്വം നടക്കുന്ന ചടങ്ങാണ്. തന്റെ മക്കളെ കാണാൻ ദേശ ദേവി ദേവന്മാർ ജീവിതയേറി എഴുന്നള്ളുന്നു എന്നാണ് വിശ്വാസം. ദേവി ദേവന്മാർ ഇരിക്കാൻ എന്ന സങ്കൽപ്പത്തിൽ നിർമ്മിച്ച ചെറു പല്ലക്കാണത്. ഒരു ദേശത്തിന്റെ ഒരു മതത്തിന്റെ അവർ പവിത്രമായിക്കാണുന്ന ആചാരങ്ങളെ കമ്യുണിസ്റ്റ് പാർട്ടി ഇത്തരത്തിൽ നിന്ദിക്കുന്നതിനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. ആചാരാനുഷ്ഠാനങ്ങളെ കരിവാരിതേക്കുന്ന ഇത്തരം പേക്കൂത്തുകൾക്കെതിരെ ഹിന്ദു സമൂഹം രാഷ്ട്രീയത്തിനതീതമായി പ്രതികരിക്കേണ്ട സമയമായെന്ന് വിശ്വാസികൾ ചൂണ്ടിക്കാട്ടുന്നു.

വിശ്വാസത്തോടെയും ഭക്തിയോടെയും ക്ഷേത്രാചാരാനുഷ്ഠാനത്തിന്റെ ഭാഗമായ ഹൈന്ദവ ആചാരങ്ങളെ തെരഞ്ഞു പിടിച്ച് തെരുവിൽ അപമാനിക്കുന്ന ഈ പ്രവർത്തനം ഒട്ടും ശരിയല്ലെന്ന വിമർശനമാണ് പാർട്ടി നേതാക്കൾക്ക് നേരെ ഉയരുന്നത്. എന്തിനും ഏതിനും സ്വാതന്ത്ര്യമുണ്ടെന്ന് കരുതി, വിശ്വാസികളുടെ സങ്കല്പങ്ങളിൽ ഹിംസാത്മകമായി കടന്നു കയറുന്ന സി.പി.എമ്മിന്റെ പ്രവർത്തികൾക്കെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button