Latest NewsNewsIndia

ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ പുതുക്കാന്‍ മൂന്ന് മാസത്തേക്ക് ഫീസ് നല്‍കേണ്ടെന്ന് ഐടി മന്ത്രാലയം

ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ പുതുക്കാന്‍ മൂന്ന് മാസത്തേക്ക് ഫീസ് നല്‍കേണ്ടെന്ന് ഇലക്ട്രോണിക്‌സ്, ഐടി മന്ത്രാലയം. ഒരു ഇന്ത്യന്‍ പൗരന്റെ ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയല്‍ രേഖകളില്‍ ഒന്നാണ് ആധാര്‍ കാര്‍ഡ്. ആവശ്യമായ രേഖകള്‍ അപ്ലോഡ് ചെയ്ത്, ഓണ്‍ലൈനായി ആധാര്‍ അപ്ഡേറ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അടുത്ത മൂന്ന് മാസത്തേക്ക് ഫീ ഒന്നും നല്‍കാതെ അത് ചെയ്യാന്‍ കഴിയുമെന്ന് സര്‍ക്കാര്‍ ബുധനാഴ്ച അറിയിച്ചു.

READ ALSO: സൈനിക ഹെലികോപ്റ്റർ തകർന്നുവീണുണ്ടായ അപകടം: രണ്ടു പൈലറ്റുമാരും മരിച്ചതായി സ്ഥിരീകരിച്ച് സൈന്യം

ഈ പരിമിതകാല ഓഫര്‍ ലഭിക്കാന്‍, myAadhaar പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്യുകയും നിര്‍ദ്ദേശങ്ങള്‍ പാലിക്കുകയും വേണം. സര്‍ക്കാര്‍ അനുവദിക്കുന്ന സൗജന്യ സേവനം 2023 മാര്‍ച്ച് 15 മുതല്‍ ജൂണ്‍ 14 വരെ ലഭ്യമാകും. അതേസമയം ഓണ്‍ലൈന്‍ അല്ലാതെ നേരിട്ട് അക്ഷയ കേന്ദ്രങ്ങളില്‍ എത്തുന്നവര്‍ക്ക് നേരത്തെ നിര്‍ബന്ധമാക്കിയിരുന്നതുപോലെ 50 രൂപ ഫീസ് നല്‍കേണ്ടിവരുമെന്ന് മന്ത്രാലയം പ്രസ്താവനയില്‍ പറയുന്നു.

യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) പുതിയ തീരുമാനം ഓണ്‍ലൈന്‍ ആയി ആധാര്‍ അപ്‌ഡേറ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പ്രയോജനം ചെയ്യുന്നതാണ്. ജനസംഖ്യാ വിശദാംശങ്ങള്‍ (പേര്, ജനനത്തീയതി, വിലാസം മുതലായവ) മാറ്റേണ്ട ആവശ്യമുണ്ടെങ്കില്‍, താമസക്കാര്‍ക്ക് സാധാരണ ഓണ്‍ലൈന്‍ അപ്ഡേറ്റ് സേവനം ഉപയോഗിക്കാം അല്ലെങ്കില്‍ അടുത്തുള്ള ആധാര്‍ കേന്ദ്രം സന്ദര്‍ശിക്കാം.

ഇന്ത്യയില്‍ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കണമെങ്കില്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയിരുന്നു.നിലവില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടത്തുന്ന ഏകദേശം 1,200 സര്‍ക്കാര്‍ പദ്ധതികളുടെ സേവനങ്ങള്‍ നല്‍കുന്നതിന് ആധാര്‍ അടിസ്ഥാനമാക്കിയുള്ള തിരിച്ചറിയല്‍ രേഖ ഉപയോഗിക്കുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button