KannurKeralaNattuvarthaLatest NewsNews

കണ്ണൂരിൽ ദമ്പതികൾ കശുമാവിൻ തോട്ടത്തിൽ ജീവനൊടുക്കിയ നിലയിൽ

സന്തോഷ് (48), ഭാര്യ ദീപ (40) എന്നിവരാണ് മരിച്ചത്

ആലക്കോട്: കണ്ണൂർ തിമിരിയിൽ ദമ്പതികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സന്തോഷ് (48), ഭാര്യ ദീപ (40) എന്നിവരാണ് മരിച്ചത്.

Read Also : വന്ദേ ഭാരത് ട്രെയിനിലെ സെർവിംഗ് ട്രേയിൽ ഇരുന്ന് യാത്ര ചെയ്ത് യുവതി: രൂക്ഷവിമർശനവുമായി സോഷ്യൽ മീഡിയ

ഇന്ന് ഉച്ചയോടെയാണ് സംഭവം. വീടിന് സമീപത്തെ കശുമാവിൻ തോട്ടത്തിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ദമ്പതികളുടെ ആത്മഹത്യയുടെ കാരണം വ്യക്തമല്ല.

Read Also : ഭാര്യയുടെ മരണാനന്തര ചടങ്ങിനെത്തിയ ബന്ധുവിന്റെ മകളെ പീഡിപ്പിച്ചു : 58-കാരന് ഏഴ് കൊല്ലം കഠിനതടവ്

സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് പരിശോധന നടത്തി. മൃതദേഹങ്ങൾ പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button