AustraliaLatest NewsNewsInternationalCrime

മയക്കുമരുന്ന് നൽകി ഒരു ഡസൻ ബലാത്സംഗങ്ങൾ, ലൈംഗികാതിക്രമങ്ങളുടെ വീഡിയോകൾ സൂക്ഷിച്ചു: ഇന്ത്യക്കാരൻ ഓസ്‌ട്രേലിയയിൽ പിടിയിൽ

സിഡ്‌നി: ഒരു ഡസനിലധികം സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുകയും ലൈംഗികാതിക്രമങ്ങളുടെ വീഡിയോ ചിത്രീകരിച്ച് സൂക്ഷിക്കുകയും ചെയ്ത സംഭവത്തിൽ ഇന്ത്യക്കാരൻ പിടിയിൽ. ബാലേഷ് ധൻഖർ എന്നയാളാണ് 13 ബലാത്സംഗക്കേസുകളിൽ ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിലെ ജില്ലാ കോടതിയിൽ വിചാരണ നേരിടുന്നത്.

ജോലി വാഗ്ദാനം ചെയ്ത് അഭിമുഖങ്ങൾ നടത്തി ഇരയെ കണ്ടുമുട്ടിയ ശേഷം അവരെ ലക്ഷ്യം വെയ്‌ക്കുന്നതായിരുന്നു ഇയാളുടെ രീതി. 2018 ജനുവരിക്കും ഒക്‌ടോബറിനും ഇടയിലാണ് ലൈംഗികാതിക്രമം നടന്നതെന്നാണ് സൂചന. കൊറിയൻ സ്ത്രീകളോട് ബാലേഷിന് പ്രത്യേകതാല്പര്യം ഉണ്ടായിരുന്നതായി സിഡ്‌നി മോണിംഗ് ഹെറാൾഡ് വ്യക്തമാക്കുന്നു.

പ്രവാസികൾക്ക് ഇതാ ഒരു സന്തോഷവാർത്ത: നിയമലംഘനങ്ങളിലെ പിഴ തുകയിൽ ഇളവ് അനുവദിച്ച് റാസൽഖൈമ

13 ലൈംഗികാതിക്രമങ്ങൾ, സമ്മതമില്ലാതെ 17 റെക്കോർഡിംഗുകൾ, ക്രൂരമായ കുറ്റകൃത്യം ചെയ്യാൻ ലഹരി പദാർത്ഥങ്ങൾ ഉപയോഗിച്ചതിന്റെ ആറ് കുറ്റങ്ങൾ, അപമര്യാദയായി ആക്രമിക്കൽ എന്നിവ ഉൾപ്പെടുന്ന ഡസൻ കണക്കിന് ആരോപണങ്ങളാണ് ഇയാൾക്കെതിരെ ഉന്നയിച്ചിട്ടുള്ളത്. എന്നാൽ, ബാലേഷ് ധൻഖർ കുറ്റസമ്മതം നടത്തിയിട്ടില്ല.

കൊറിയൻ-ഇംഗ്ലീഷ് സംസാരിക്കുന്ന യുവതികളെ വിവിധ ജോലികളിൽ നിയമിക്കുന്നതിനായി ബാലേഷ് സ്ഥിരം പരസ്യങ്ങൾ നൽകിയിരുന്നുവെന്നും സിഡ്‌നിയിലെ ഹിൽട്ടൺ ഹോട്ടൽ ബാറിൽ, തന്റെ അപ്പാർട്ട്‌മെന്റിൽ വെച്ച് അയാൾ പലപ്പോഴും സ്ത്രീകളെ കാണുമായിരുന്നുവെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.

ബാലേഷ് ധൻഖർ സ്ത്രീകളെ റെസ്റ്റോറന്റിലേക്കോ തന്റെ വസതിയിലോ കൊണ്ടുപോകുകയും അവർക്ക് മയക്കം കലർന്ന പാനീയങ്ങൾ നൽകുകയും ചെയ്തുവെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി. അബോധാവസ്ഥയിലായ ഏഷ്യൻ, കൊറിയൻ സ്ത്രീകളുമായുള്ള ലൈംഗികാതിക്രമങ്ങളുടെ ചിത്രങ്ങളും വീഡിയോകളും റെക്കോർഡ് ചെയ്യാനുള്ള പ്രത്യേക പ്രവണത ബാലേഷിനുണ്ടായിരുന്നുവെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.

ലോകത്തിലെ ഏറ്റവും അപകടകാരികളായ 20 ഭീകരസംഘടനകളുടെ പട്ടികയില്‍ 12-ാ മത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ

മദ്യപിച്ച ശേഷം, തങ്ങൾക്ക് തലകറക്കം അനുഭവപ്പെടുന്നുണ്ടെന്നും കിടക്കയിൽ നിന്ന് എഴുന്നേൽക്കുന്നതിനുമുമ്പ് മറ്റൊന്നും ഓർമ്മയില്ലെന്നും സ്ത്രീകൾ പറഞ്ഞു. എന്നാൽ, തങ്ങൾ ബലാത്സംഗം ചെയ്യപ്പെട്ടതായി കരുതിയിരുന്നില്ലെന്നും ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടവരിൽ ചിലർ കോടതിയെ അറിയിച്ചു. അതേസമയം, ബാലേഷ് ധൻഖറിന്റെ ഹാർഡ് ഡ്രൈവിൽ നിന്ന് വീണ്ടെടുത്ത വീഡിയോകൾ പറയുന്നത് വ്യത്യസ്തവും ഭയാനകവുമായ മറ്റൊരു കഥയാണ്.

കൊറിയൻ സ്ത്രീകളുമായി ബാലേഷ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിന്റെ 47 വീഡിയോകൾ, സ്ത്രീകളുടെ പേരുകളുള്ള ഫോൾഡറുകളിൽ സൂക്ഷിച്ചിരുന്നതായി പോലീസ് കണ്ടെത്തിയെന്ന് കേസിന്റെ ചുമതലയുള്ള ഓഫീസർ സർജന്റ് കത്രീന ഗൈഡ് കോടതിയെ അറിയിച്ചു. അലാറം ക്ലോക്കിൽ ഒളിപ്പിച്ച ക്യാമറയിലാണ് ബാലേഷ് ലൈംഗികാതിക്രമങ്ങൾ പകർത്തിയിരുന്നത്.

‘ഞാൻ എന്റെ ആധാർ കാർഡ് ഉണ്ടാക്കി’: ഞെട്ടിക്കുന്ന അവകാശവാദവുമായി ഷോയിബ് അക്തർ

2018 ഒക്ടോബറിൽ ഇയാളുടെ അപ്പാർട്ട്‌മെന്റിൽ പോലീസ് നടത്തിയ റെയ്ഡിൽ ഇയാളുടെ കിടക്കയിൽ നിന്നും സ്ത്രീകളുടെ പേരുകൾ പരാമർശിക്കുന്ന സ്‌പ്രെഡ്‌ഷീറ്റിൽ നിന്നും ഡിഎൻഎ തെളിവുകൾ ലഭിച്ചതായും ബാലേഷിന്റെ ഫ്രിഡ്ജിൽ നിന്ന് വൈൻ, സ്‌പോർട്‌സ് ഡ്രിങ്ക് ബോട്ടിൽ എന്നിവയിൽ രണ്ട് തരം മയക്കമരുന്ന് കണ്ടെത്തിയതായും പോലീസ് അറിയിച്ചു.

എന്നാൽ, പരാതിക്കാരായ സ്ത്രീകൾ ലൈംഗികതയ്ക്ക് സമ്മതമാണെന്ന് വ്യക്തമാക്കിയിരുന്നതായി ബാലേഷിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ബലേഷ് സ്ത്രീകളെ മയക്കുമരുന്ന് നൽകി അവരുടെ സമ്മതമില്ലാതെയാണ് പ്രവൃത്തികൾ റെക്കോർഡ് ചെയ്തതെന്ന വാദം അഭിഭാഷകൻ നിഷേധിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button