Latest NewsNewsTechnology

ഒടുവിൽ ഇംഗ്ലണ്ടും ടിക്ടോക്കിന് വിലക്ക് ഏർപ്പെടുത്തുന്നു, കൂടുതൽ വിവരങ്ങൾ അറിയാം

ദേശീയ സൈബർ സുരക്ഷാ വിഭാഗത്തിന്റെ നിർദ്ദേശമനുസരിച്ചാണ് ഇംഗ്ലണ്ട് ടിക്ടോക്കിന് നിയന്ത്രണം ഏർപ്പെടുത്തുന്നത്

ഏതാനും വർഷങ്ങൾ കൊണ്ട് ആളുകൾക്കിടയിൽ വമ്പൻ സ്വീകാര്യത നേടിയെടുത്ത സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമാണ് ടിക്ടോക്ക്. ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന അഞ്ചാമത്തെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമെന്ന പദവിയും ടിക്ടോക്ക് സ്വന്തമാക്കുമ്പോൾ, കൂടുതൽ രാജ്യങ്ങൾ ടിക്ടോക്കിനെതിരെ രംഗത്തെത്തുകയാണ്. ഇത്തവണ ഇംഗ്ലണ്ടാണ് ടിക്ടോക്കിന് പൂട്ടിടുന്നത്. ഔദ്യോഗിക ഫോണുകളിൽ നിന്ന് ഉടൻ തന്നെ ടിക്ടോക്കിനെ വിലക്കാനാണ് ഭരണകൂടത്തിന്റെ തീരുമാനം. ഇത് അധികം വൈകാതെ പ്രാബല്യത്തിലാകും.

ദേശീയ സൈബർ സുരക്ഷാ വിഭാഗത്തിന്റെ നിർദ്ദേശമനുസരിച്ചാണ് ഇംഗ്ലണ്ട് ടിക്ടോക്കിന് നിയന്ത്രണം ഏർപ്പെടുത്തുന്നത്. അതേസമയം, പൗരന്മാർക്കിടയിൽ ടിക്ടോക്കിന് പൂർണ നിരോധനം ഏർപ്പെടുത്തുകയില്ലെന്ന് ഇംഗ്ലണ്ടിന്റെ സുരക്ഷാ വിഭാഗം അറിയിച്ചിട്ടുണ്ട്. ഇന്ത്യ, യുഎസ് തുടങ്ങിയ രാജ്യങ്ങൾ ഇതിനോടകം തന്നെ ടിക്ടോക്കിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. രാജ്യസുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ള നീക്കങ്ങൾ നടത്തിയതിനെ തുടർന്നാണ് ടിക്ടോക്കിന് നിരോധനം ഏർപ്പെടുത്തിയത്.

Also Read: കളളപ്പണം വെളുപ്പിക്കല്‍, രാജ്യമെമ്പാടും 5906 കേസുകള്‍, 176 എണ്ണം ജനപ്രതിനിധികള്‍ക്കെതിരെ: വിശദാംശങ്ങളുമായി ഇഡി

shortlink

Related Articles

Post Your Comments

Related Articles


Back to top button