Latest NewsKeralaNewsBusiness

സംസ്ഥാനത്ത് നാല് മുദ്ര പതിപ്പിച്ച ഹാൾമാർക്കിംഗ് സ്വർണാഭരണങ്ങൾ വിറ്റഴിക്കാൻ അനുവദിക്കണമെന്ന ആവശ്യം ശക്തം

സാധാരണയായി ഹാൾമാർക്കിംഗ് സെന്ററുകളിൽ എച്ച്.യു.ഐ.ഡി മുദ്ര പതിപ്പിച്ച് നൽകാൻ പരമാവധി മൂന്ന് ദിവസം വരെ കാലതാമസമുണ്ട്

സംസ്ഥാനത്തെ സ്വർണാഭരണശാലകളിലുള്ള നാല് മുദ്ര പതിപ്പിച്ച ഹാൾമാർക്കിംഗ് സ്വർണാഭരണങ്ങൾ വിറ്റഴിക്കാൻ ഏപ്രിൽ ഒന്നിന് ശേഷവും അനുവദിക്കണമെന്ന ആവശ്യവുമായി ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ച്ന്റ്സ് അസോസിയേഷൻ രംഗത്ത്. കൂടാതെ, എച്ച്.യു.ഐ.ഡി മുദ്ര പതിപ്പിക്കാൻ സാവകാശം വേണമെന്നും സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് സംബന്ധിച്ച വിവരങ്ങൾ ഉൾപ്പെടുത്തിയ ഇ- മെയിൽ കേന്ദ്ര ഉപഭോക്തൃ മന്താലയത്തിന് സംസ്ഥാനത്തെ സ്വർണ വ്യാപാരികൾ അയച്ചിട്ടുണ്ട്.

നാല് മുദ്രകൾ പതിപ്പിച്ച ആഭരണങ്ങളുടെയും, എച്ച്.യു.ഐ.ഡി മുദ്ര പതിപ്പിച്ച ആഭരണങ്ങളുടെയും പരിശുദ്ധി ഒന്നായതിനെ തുടർന്നാണ് സ്വർണ വ്യാപാരികൾ ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. സാധാരണയായി ഹാൾമാർക്കിംഗ് സെന്ററുകളിൽ എച്ച്.യു.ഐ.ഡി മുദ്ര പതിപ്പിച്ച് നൽകാൻ പരമാവധി മൂന്ന് ദിവസം വരെ കാലതാമസമുണ്ട്. മാർച്ച് മാസം തീരാൻ ഏതാനും ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ലക്ഷക്കണക്കിന് ആഭരണങ്ങളിൽ എച്ച്.യു.ഐ.ഡി മുദ്ര പതിപ്പിക്കുന്നത് അപ്രായോഗികമാണെന്നും, സാവകാശം അനുവദിക്കണമെന്നുമാണ് ആവശ്യം.

Also Read: എനിക്ക് എന്റെ മതം നന്നായി അറിയാം: ക്ഷേത്ര ദർശനം നടത്തി ശിവലിംഗത്തിൽ ജലധാര അർപ്പിച്ച സംഭവത്തിൽ ന്യായീകരണവുമായി മെഹബൂബ

shortlink

Related Articles

Post Your Comments

Related Articles


Back to top button