Latest NewsNewsTechnology

കാത്തിരിപ്പ് അവസാനിക്കാൻ ഇനി മാസങ്ങൾ മാത്രം ബാക്കി! ഗൂഗിൾ പിക്സൽ ഫോൾഡ് ഈ വർഷം ജൂണിൽ അവതരിപ്പിക്കും

പിക്സൽ ബഡ്സ് എ- സീരീസിന്റെ പുതിയ ബ്ലൂ വേരിയന്റും പുറത്തിറക്കുന്നതാണ്

സ്മാർട്ട്ഫോൺ പ്രേമികൾക്ക് ഏറെ പ്രിയമുള്ളതാണ് ഗൂഗിളിന്റെ ഹാൻഡ്സെറ്റുകൾ. ഇതിനോടകം തന്നെ നിരവധി ഹാൻഡ്സെറ്റുകൾ ഗൂഗിൾ പുറത്തിറക്കിയിട്ടുണ്ട്. അത്തരത്തിൽ ഗൂഗിളിന്റെ ഏറ്റവും കിടിലൻ ഹാൻഡ്സെറ്റുകളായ ഗൂഗിൾ പിക്സൽ ഫോൾഡ്, ഗൂഗിൾ പിക്സൽ 7എ എന്നിവ ഈ വർഷം ജൂണിൽ വിപണിയിൽ അവതരിപ്പിക്കും. ഔദ്യോഗിക തീയതികൾ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ജൂൺ പകുതിയോടെ എത്തുമെന്നാണ് സൂചന. ഈ ഹാൻഡ്സെറ്റുകൾക്ക് പുറമേ, പിക്സൽ ബഡ്സ് എ- സീരീസിന്റെ പുതിയ ബ്ലൂ വേരിയന്റും പുറത്തിറക്കുന്നതാണ്.

9ടു5 ഗൂഗിൾ വെബ്സൈറ്റിലെ വിവരങ്ങൾ അനുസരിച്ച്, കറുപ്പ്, വെള്ള നിറങ്ങളിൽ എത്തുന്ന പിക്സൽ ഫോൾഡ് സ്മാർട്ട്ഫോണിന് 256 ജിബി സ്റ്റോറേജ് മാത്രമാണ് ഉണ്ടാവുക. അതേസമയം, പിക്സൽ 7എ ഹാൻഡ്സെറ്റിന് 128 ജിബി സ്റ്റോറേജ് ഓപ്ഷനാണ് നൽകുക. മെയ് 10- ന് നടക്കുന്ന ഗൂഗിൾ ഐ/ഒ കോൺഫറൻസിൽ ഈ രണ്ട് ഹാൻഡ്സെറ്റുകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കമ്പനി പങ്കുവയ്ക്കുന്നതാണ്.

Also Read:

shortlink

Related Articles

Post Your Comments

Related Articles


Back to top button