KozhikodeLatest NewsKeralaNattuvarthaNews

10 വ​ർ​ഷം മു​മ്പ് ജാ​മ്യ​ത്തി​ലി​റ​ങ്ങി ഒ​ളി​വി​ൽ പോ​യി : വി​വാ​ഹ ത​ട്ടി​പ്പു​കാ​ര​ൻ അറസ്റ്റിൽ

തി​രു​വ​ന​ന്ത​പു​രം വി​ഴി​ഞ്ഞ​ത്ത് താ​മ​സി​ക്കു​ന്ന ബി​നു സ​ക്ക​റി​യ​യെ​യാ​ണ് (47) അറസ്റ്റ് ചെയ്തത്

മാ​വൂ​ർ: 10 വ​ർ​ഷം മു​മ്പ് ജാ​മ്യ​ത്തി​ലി​റ​ങ്ങി ഒ​ളി​വി​ൽ പോ​യ വി​വാ​ഹ ത​ട്ടി​പ്പു​കാ​ര​ൻ പൊലീസ് പി​ടി​യി​ൽ. തി​രു​വ​ന​ന്ത​പു​രം വി​ഴി​ഞ്ഞ​ത്ത് താ​മ​സി​ക്കു​ന്ന ബി​നു സ​ക്ക​റി​യ​യെ​യാ​ണ് (47) അറസ്റ്റ് ചെയ്തത്. മാ​വൂ​ർ പൊ​ലീ​സ് ആണ് ഇയാളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

മാ​വൂ​ർ അ​ടു​വാ​ട് താ​മ​സി​ച്ചി​രു​ന്ന ആ​ദ്യ ഭാ​ര്യ​യു​ടെ പ​രാ​തി​യി​ൽ മാ​വൂ​ർ പൊ​ലീ​സ് കേ​സെ​ടു​ത്താ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഭാ​ര്യ നി​ല​വി​ലി​രി​ക്കെ മ​റ്റൊ​രു സ്ത്രീ​യെ മ​റ്റൊ​രു പേ​രി​ൽ വി​വാ​ഹം ക​ഴി​ക്കു​ക​യും ആ​ദ്യ ഭാ​ര്യ​യെ ഉ​പ​ദ്ര​വി​ക്കു​ക​യും ചെ​യ്ത​തി​ന് 2013-ൽ ​മാ​വൂ​ർ പൊ​ലീ​സ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. തു​ട​ർ​ന്ന്, ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ പ്ര​തി വി​ചാ​ര​ണ​ക്ക് ഹാ​ജ​രാ​കാ​തെ പ​ല ജി​ല്ല​ക​ളി​ലാ​യി മു​ങ്ങി​ന​ട​ക്കു​ക​യാ​യി​രു​ന്നു.

Read Also : കാമുകനൊപ്പം മകളെയും അമ്മായിഅമ്മയെയും കൊന്ന അനുശാന്തിയുടെ കണ്ണിന്റെ കാഴ്ച്ച പോയി, ജയിലില്‍ കക്കൂസ് കഴുകൽ

തുടർന്ന്, ഇയാൾ കോ​ട്ട​യം ജി​ല്ല​യി​ലു​ണ്ടെ​ന്ന​റി​ഞ്ഞ് അ​വി​ടെ​യെ​ത്തി​യാ​ണ് മാ​വൂ​ർ പൊ​ലീ​സ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. മാ​വൂ​ർ സ്റ്റേ​ഷ​നി​ലെ സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫീസ​ർ പ്ര​മോ​ദ്, സി​വി​ൽ പൊ​ലീ​സ് ഓ​ഫീസ​ർ ലി​ജു ലാ​ൽ എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. കു​ന്ദ​മം​ഗ​ലം മ​ജി​സ്ട്രേ​റ്റ് കോ​ട​തിയിൽ ഹാജരാക്കിയ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button