Latest NewsKerala

തിരുവനന്തപുരത്ത് ക്ലാസ് മുറിയില്‍ മുള്ളന്‍പന്നി: ഹെഡ്മിസ്ട്രസിന്റെ അവസരോചിത പ്രവർത്തനം

തിരുവനന്തപുരം: കഠിനംകുളം ഗവ എൽ.പി സ്കൂളിൽ കയറിയ മുള്ളൻ പന്നിയെ ഫോറസ്റ്റ് ഉദ്യോഗസ്ഥരെത്തി പിടികൂടി. ഉച്ചയോടെയാണ് സ്കൂളിലെ ക്ലാസ് മുറിയിലേക്ക് മുള്ളൻ പന്നി ഓടി കയറിയത്. സ്കൂളിൽ പൊതുപരിപാടി നടന്നതിനാൽ വിദ്യാർത്ഥികളും അധ്യാപകരും ഓഡിറ്റോറിയത്തിലായിരുന്നു. അതിനാൽ വലിയ അപകടം ഒഴിവായി.

ഈ സമയം സ്കൂളിലെ ക്ലാസ് മുറിയിൽ കയറിയ മുള്ളൻ പന്നി, പിന്നീട് ശുചിമുറിയിൽ കയറുന്നത് കണ്ടതോടെ സ്കൂൾ ഹെഡ്മിസ്ട്രസ്സ് എത്തി ശുചിമുറി പൂട്ടിയിട്ടു. പാലോട് ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെത്തിയാണ് മുള്ളൻ പന്നിയെ പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button