KeralaLatest NewsNews

ഐഎൻഎസ് ദ്രോണാചാര്യയ്ക്ക് പ്രസിഡന്റ്സ് കളർ സമ്മാനിച്ച് രാഷ്ട്രപതി

കൊച്ചി: ഐഎൻഎസ് ദ്രോണാചാര്യയ്ക്ക് പ്രസിഡന്റ്‌സ് കളർ സമ്മാനിച്ച് രാഷ്ട്രപതി ദ്രൗപതി മുർമു. ലെഫ്റ്റനന്റ് കമാൻഡർ ദീപക് സ്‌കരിയയാണ് ഐഎൻഎസ് ദ്രോണാചാര്യക്ക് വേണ്ടി പുരസ്‌കാരം ഏറ്റുവാങ്ങിയത്. സായുധ സൈനിക പരിശീലന യൂണിറ്റിന് ലഭിക്കാവുന്ന ഏറ്റവും ഉയർന്ന ബഹുമതിയാണ് പ്രസിഡന്റ്സ് കളർ അവാർഡ്.

Read Also: അഹങ്കാരത്തിലും ധാർഷ്​ട്യത്തിലും ധിക്കാരത്തിലും നരേന്ദ്ര മോദിക്കുമപ്പുറം: സ്റ്റാലിനാകാൻ പിണറായിയുടെ ശ്രമമെന്ന് സതീശൻ

നാവിക സേനയുടെ സായുധ പരിശീലന കേന്ദ്രമാണ് കൊച്ചിയിലെ ഐഎൻഎസ് ദ്രോണാചാര്യ. ഇന്ത്യൻ രാഷ്ട്രപതി എന്ന നിലയിലുള്ള തന്റെ ആദ്യ കേരള സന്ദർശനത്തിന്റെ ഭാഗമായി ഇന്ത്യൻ നാവികസേനയുടെ പ്രമുഖ പരിശീലനക്കപ്പലായ INS ദ്രോണാചാര്യയ്ക്ക് പ്രസിഡന്റ്സ് കളർ നൽകുന്നതിനായി കൊച്ചിയിലെത്താനായതിൽ തനിക്ക് സന്തോഷമുണ്ടെന്ന് രാഷ്ട്രപതി പറഞ്ഞു. ഇന്ത്യൻ രാഷ്ട്രപതി എന്ന നിലയിൽ ഒരു നാവികസേനാ സ്ഥാപനത്തിലെ തന്റെ രണ്ടാമത്തെ സന്ദർശനമാണിത്. നമ്മുടെ ധീരരായ നാവികസേനാംഗങ്ങൾക്കൊപ്പം വിശാഖപട്ടണത്ത് നാവികസേനാ ദിനാഘോഷത്തിൽ പങ്കെടുക്കാനുള്ള ഭാഗ്യം തനിക്ക് ലഭിച്ചു. ഇന്ത്യൻ നാവികസേനയുടെ പ്രവർത്തനങ്ങൾക്കും പ്രകടനങ്ങൾക്കും താൻ സാക്ഷിയായി. ഏത് വെല്ലുവിളികളും നേരിടാനുള്ള നാവികസേനയുടെ തയ്യാറെടുപ്പും പരിശീലന മികവും പ്രവർത്തന മികവും വ്യക്തമാക്കുന്നതായിരുന്നു പരിപാടികളെന്ന് രാഷ്ട്രപതി വ്യക്തമാക്കി.

ഇന്ത്യയ്ക്ക് സമ്പന്നമായ ഒരു സമുദ്ര പാരമ്പര്യമുണ്ട്. ഇന്ത്യയുടെ തന്ത്രപരവും സൈനികവും സാമ്പത്തികവും വാണിജ്യപരവുമായ താത്പര്യങ്ങളിൽ സമുദ്രശക്തി നിർണായകമാണെന്നും ദ്രൗപതി മുർമു കൂട്ടിച്ചേർത്തു.

Read Also: ഇന്ത്യന്‍ സേനകള്‍ക്ക് കൂടുതല്‍ കരുത്ത്, 70,000 കോടി രൂപയുടെ ആയുധ ശേഖരം വാങ്ങാന്‍ കേന്ദ്രത്തിന്റെ അനുമതി

shortlink

Related Articles

Post Your Comments

Related Articles


Back to top button