Latest NewsNewsIndia

ആധാർ കാർഡിലെ വിവരങ്ങൾ പുതുക്കാൻ മൂന്ന് മാസത്തേക്ക് ഫീസ് നൽകേണ്ട, പുതിയ അറിയിപ്പുമായി യുഐഡിഎഐ

2023 മാർച്ച് 15 മുതൽ ജൂൺ 14 വരെയാണ് ആധാർ കാർഡിലെ വിവരങ്ങൾ സൗജന്യമായി പുതുക്കാൻ സാധിക്കുക

ആധാർ കാർഡിലെ വിവരങ്ങൾ പുതുക്കുന്നതുമായി ബന്ധപ്പെട്ട പുതിയ അറിയിപ്പുമായി എത്തിയിരിക്കുകയാണ് ഇലക്ട്രോണിക്സ്, ഐടി മന്ത്രാലയം. ആധാർ കാർഡിലെ വിവരങ്ങൾ പുതുക്കുന്നവർ മൂന്ന് മാസത്തേക്ക് ഫീസ് നൽകേണ്ടതാണ് അറിയിച്ചിരിക്കുന്നത്. ഇതോടെ, ആധാർ കാർഡ് ഉടമകൾക്ക് ഓൺലൈൻ മുഖാന്തരം ആധാറിലെ വിവരങ്ങൾ സൗജന്യമായി പുതുക്കാൻ സാധിക്കും. പരിമിതകാല ഓഫർ ലഭിക്കുന്നതിനായി myAadhaar പോർട്ടൽ ലോഗിൻ ചെയ്യുകയും, നിർദ്ദേശങ്ങൾ പാലിക്കുകയും ചെയ്യേണ്ടതാണ്.

2023 മാർച്ച് 15 മുതൽ ജൂൺ 14 വരെയാണ് ആധാർ കാർഡിലെ വിവരങ്ങൾ സൗജന്യമായി പുതുക്കാൻ സാധിക്കുക. അതേസമയം, അക്ഷയ കേന്ദ്രങ്ങൾ മുഖാന്തരം വിവരങ്ങൾ പുതുക്കുന്നവർ മുൻപ് ഉള്ളതുപോലെ 50 രൂപ ഫീസ് നൽകേണ്ടതാണ്. ഇത് ഓൺലൈനായി ആധാർ അപ്ഡേറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്കാണ് ഏറെ പ്രയോജനം ചെയ്യുക. പേര്, ജനനത്തീയതി, വിലാസം മുതലായ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാൻ സാധിക്കും.

Also Read: ജനാധിപത്യം ആക്രമിക്കപ്പെടുന്നു: ട്വീറ്റിന്റെ പേരിൽ ജയിലിൽ പോകാൻ തയ്യാറാണെന്ന് മഹുവ മൊയ്ത്ര

shortlink

Related Articles

Post Your Comments

Related Articles


Back to top button