KeralaLatest News

ആളുകൾ വീട്ടിലിരുത്തിയെന്ന് രശ്മിത, കേസില്ലാ വക്കീലെന്ന് തിരിച്ചു വിളിച്ച് ബൽറാം

കൊച്ചി: കെപിസിസി ഉപാദ്ധ്യക്ഷനും മുന്‍ എംഎല്‍എയുമായ വിടി ബല്‍റാമിനെതിരെ പരോക്ഷ വിമര്‍ശനവുമായി ഗവണ്‍മെന്റ് പ്ലീഡര്‍ രശ്മിത രാമചന്ദ്രന്‍. ‘അത്യാവശ്യം വിദ്യാഭ്യാസം ഉണ്ടായിട്ടും മറ്റു പണി ഒന്നും ഇല്ലാതെ ‘VT’ലിരുന്നു പോയ ഒരു ചെറുപ്പക്കാരന്‍ ( നാട്ടുകാര്‍ VTല് ഇരുത്തി എന്നാണ് ശരിക്കും ശരി)’ എന്ന് പറഞ്ഞാണ് രശ്മിതയുടെ വിമര്‍ശനം. ഇതിനെതിരെ വിടി ബല്‍റാമും രംഗത്തെത്തി.

‘തെരഞ്ഞെടുപ്പില്‍ തോറ്റാലുടന്‍ VTല്‍ കുത്തിയിരിക്കുന്നവരല്ല ഞങ്ങളാരും. ലോകത്തിലാദ്യമായി തെരഞ്ഞെടുപ്പില്‍ തോല്‍ക്കുന്നതും ഞങ്ങളല്ല എന്ന് സാമാന്യം ചരിത്രബോധമുള്ളവര്‍ക്കറിയാം. ഇകെ നായനാരും വിഎസ് അച്ചുതാനന്ദനുമടക്കമുള്ള വലിയ വിപ്ലവകാരികള്‍ തൊട്ട് ഇന്നത്തെ ക്യാബിനറ്റിലെ 21 മന്ത്രിമാരില്‍ 16 ആളുകളും ഓരോ ഘട്ടത്തില്‍ തെരഞ്ഞെടുപ്പില്‍ തോറ്റവര്‍ തന്നെയാണ്. അവരെയൊക്കെ അതത് കാലത്ത് ജനങ്ങള്‍ VT ല്‍ ഇരുത്തിയതാണെന്നാണ് വാദമെങ്കില്‍ പിന്നൊന്നും പറയാനില്ലെന്നാണ് ബല്‍റാമിന്റെ പ്രതികരണം.

രശ്മിതയുടെ പോസ്റ്റിന്റെ പൂർണ്ണ രൂപം:

അത്യാവശ്യം വിദ്യാഭ്യാസം ഉണ്ടായിട്ടും മറ്റു പണി ഒന്നും ഇല്ലാതെ VTലിരുന്നു പോയ ഒരു ചെറുപ്പക്കാരന്‍ ( നാട്ടുകാര്‍ VT ല്‍ ഇരുത്തി എന്നാണ് ശരിക്കും ശരി )! ഒപ്പം പഠിച്ചവര്‍, എതാണ്ട് ഒരേ പ്രായം ഉള്ളവര്‍ ഒക്കെ നല്ല നിലയിലായി! തന്നെ തോല്പിച്ചവന്‍ state car ല്‍ കണ്‍മുന്നില്‍! ഇതൊന്നും കാണാന്‍ സഹിക്കാതെ വിക്കറ്റ് എണ്ണി നില്‍ക്കാം എന്ന് കരുതിയാല്‍ പോകുന്നത് ഒക്കെ സ്വന്തം ടീം ന്റെ! അപ്പൊ പിന്നെ, വേറെന്തു time pass! തലയ്ക്ക് വെളിവ് ഇല്ലാത്ത മനുഷ്യര്‍ നാട്ടിലെ മാന്യ മനുഷ്യരെ പുലഭ്യം പറയുന്നത് ആസ്വദിക്കാം, വിജയിച്ച മനുഷ്യര്‍ ഒക്കെ management കോട്ട ഒപ്പിച്ചു എന്ന് പറയാം, എണ്ണം പറഞ്ഞ എഴുത്തുകാരെ കൊഞ്ഞനം കാണിക്കാം………just for the ഹൊറര്‍ ഓഫ് it guys…..#തൃത്താലthings വിടി ബല്‍റാമിന്റെ മറുപടി ഇപ്പോ രാത്രി 11.40 കഴിഞ്ഞു.

അതുകൊണ്ട് തന്നെ മറ്റ് സാധാരണ മനുഷ്യരെപ്പോലെ ഈ സമയത്ത് VTല്‍ ഇരിക്കുകയാണ്. ആരും ഇരുത്തിയതല്ല, പാര്‍ട്ടിയുടെ സംസ്ഥാനതലത്തിലെ സാമാന്യം പ്രാധാന്യമേറിയ ഒരു ഉത്തരവാദിത്തമുള്ളതിനാല്‍ രാവിലെത്തൊട്ട് ജില്ലയിലുടനീളമുണ്ടായിരുന്ന നിരവധി പരിപാടികള്‍ക്ക് ശേഷം VTല്‍ എത്തിയതാണ്. ഏതെങ്കിലും കേസില്ലാ വക്കീലന്മാര്‍ ഇതുപോലുള്ള സമയങ്ങളില്‍ എന്താണ് ചെയ്യാറുള്ളതെന്നറിയില്ല. പിന്നെ എന്റെ പേരിനെ ഇങ്ങനെ വക്രീകരിച്ച് മുമ്പ് അധിക്ഷേപിച്ച ഒരു മഹതിക്ക് എല്ലാ പേരുകള്‍ക്കും അങ്ങനെ വക്രീകരണ സാധ്യതകള്‍ ഉണ്ടെന്ന് ഒന്നോര്‍മ്മിപ്പിച്ചതിന്റെ പേരിലുള്ള പരാതിയും എങ്ങിക്കരച്ചിലും ഇപ്പോഴും തീര്‍ന്നിട്ടില്ല. അതുകൊണ്ട് വീണ്ടുമൊരാളെക്കൂടി അങ്ങനെ ഓര്‍മ്മപ്പെടുത്താന്‍ ഞാനായിട്ട് ആഗ്രഹിക്കുന്നില്ല.

തെരഞ്ഞെടുപ്പില്‍ തോറ്റാലുടന്‍ VTല്‍ കുത്തിയിരിക്കുന്നവരല്ല ഞങ്ങളാരും. ലോകത്തിലാദ്യമായി തെരഞ്ഞെടുപ്പില്‍ തോല്‍ക്കുന്നതും ഞങ്ങളല്ല എന്ന് സാമാന്യം ചരിത്രബോധമുള്ളവര്‍ക്കറിയാം. ഇ.കെ നായനാരും വി.എസ്. അച്ചുതാനന്ദനുമടക്കമുള്ള വലിയ വിപ്ലവകാരികള്‍ തൊട്ട് ഇന്നത്തെ ക്യാബിനറ്റിലെ 21 മന്ത്രിമാരില്‍ 16 ആളുകളും ഓരോ ഘട്ടത്തില്‍ തെരഞ്ഞെടുപ്പില്‍ തോറ്റവര്‍ തന്നെയാണ്. അവരെയൊക്കെ അതത് കാലത്ത് ജനങ്ങള്‍ VTല്‍ ഇരുത്തിയതാണെന്നാണ് വാദമെങ്കില്‍ പിന്നൊന്നും പറയാനില്ല.ഏതായാലും ഞങ്ങളില്‍പ്പലരും മത്സരിച്ചതും ?വിജയിച്ചതും പരാജയപ്പെട്ടതും ഏത് കുറ്റിച്ചൂലുകളെ നിര്‍ത്തിയാലും ജയിപ്പിക്കാന്‍ സ്വന്തം പാര്‍ട്ടിക്ക് കരുത്തുള്ള മണ്ഡലങ്ങളിലല്ല, പതിറ്റാണ്ടുകളോളം എതിരാളികളുടെ കയ്യിലിരുന്ന സീറ്റുകള്‍ പിടിച്ചെടുത്തിട്ടാണ് മുന്നോട്ടുവന്നത്.

കിട്ടിയ പദവികള്‍ എന്നെന്നേക്കും നിലനിര്‍ത്താന്‍ വേണ്ടി ‘നല്ലകുട്ടി’ ചമയാനല്ല, സ്വന്തം രാഷ്ട്രീയത്തെ നിര്‍ഭയമായി മുന്നോട്ടുവച്ചുള്ള പോരാട്ടങ്ങള്‍ തുടരാന്‍ തന്നെയാണ് തെരഞ്ഞെടുപ്പിന് മുന്‍പും ശേഷവും ശ്രമിച്ചിട്ടുള്ളത്.ഏതായാലും, സ്വന്തം പാര്‍ട്ടിക്ക് വലിയ മുന്‍തൂക്കമുള്ള കോര്‍പ്പറേഷന്‍ വാര്‍ഡ് മുതല്‍ പാര്‍ലമെന്റ് സീറ്റ് വരെയുള്ള എല്ലാ മത്സരങ്ങളിലും തോറ്റ് തുന്നം പാടി അവസാനം പാര്‍ട്ടിക്ക് ഒരിക്കലും തോല്‍ക്കാന്‍ കഴിയാത്ത മണ്ഡലത്തില്‍ മാനേജ്‌മെന്റ് ക്വാട്ട വഴി സീറ്റ് തരപ്പെടുത്തിയൊന്നുമല്ല ഞങ്ങളൊന്നും ജീവിതത്തില്‍ ആദ്യമായി ഒരു തെരഞ്ഞെടുപ്പ് വിജയം നേടുന്നത്. അതുകൊണ്ട് തന്നെ ആരുടേയെങ്കിലും ആദ്യ വിജയത്തിന്റെ നെഗളിപ്പിലോ മന്ത്രിക്കാറുകളുടെ ചീറിപ്പായലിലോ കണ്ണു തള്ളുന്നവരല്ല ഞങ്ങളാരും.(NB: ഫോട്ടോ പ്രതീകാത്മകം മാത്രമാണ്. എറണാകുളത്തെ കുണ്ടന്നൂര്‍ പാലമാണെന്ന് തോന്നുന്നു)

 

shortlink

Related Articles

Post Your Comments

Related Articles


Back to top button