KeralaLatest NewsNews

യന്ത്ര ഊഞ്ഞാലില്‍ കുടുങ്ങിയ തൊഴിലാളിയെ രക്ഷപ്പെടുത്തി അ​ഗ്നിശമനാ സേന; കാൽ കുടുങ്ങി കിടന്നത് ഒരു മണിക്കൂറോളം

കോഴിക്കോട്: യന്ത്ര ഊഞ്ഞാലില്‍ കുടുങ്ങിയ തൊഴിലാളിയെ അ​ഗ്നിശമനാ സേന രക്ഷപ്പെടുത്തി. കോഴിക്കോട് ഓര്‍ക്കാട്ടേരിയിലാണ്, ഓര്‍ക്കേട്ടേരി ചന്തയുടെ ഭാഗമായ യന്ത്ര ഊഞ്ഞാല്‍ അഴിക്കുന്നതിനിടിയില്‍ തൊഴിലാളിയുടെ കാല്‍ കുടുങ്ങിയത്.

ഇന്ന് ഉച്ചക്ക് രണ്ടരയോടെയാണ് സംഭവം. ചന്ത കഴിഞ്ഞിട്ടും യന്ത്ര ഊഞ്ഞാല്‍ അഴിച്ചുമാറ്റിയിരുന്നില്ല. ഇന്ന് അഴിച്ചുമാറ്റാന്‍ എത്തിയപ്പോഴാണ് ഷംസുവിന്റെ കാൽ ഇതിന്റെ മുകളില്‍ കുടുങ്ങിയത്.

ഏകദേശം ഒരു മണിക്കൂര്‍ നേരമാണ് ഷംസു യന്ത്ര ഊഞ്ഞാലിൽ കുടുങ്ങിക്കിടന്നത്. വടകരയില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സ് വിഭാഗമാണ് പരിക്കുകളില്ലാതെ ഷംസുവിനെ രക്ഷപ്പെടുത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button