Latest NewsNewsIndia

കൈക്കൂലി നല്‍കാന്‍ അമ്മയുടെ കയ്യിൽ പണമില്ല: ഡോക്ടര്‍ ശസ്ത്രക്രിയ നടത്താന്‍ തയ്യാറായില്ല, ഗര്‍ഭസ്ഥശിശു മരിച്ചു

യാദ്ഗിർ: കർണാടകയിലെ യാദ്ഗിരിൽ കൈക്കൂലി നൽകാൻ പണമില്ലാതെ ആയതിനെ തുടർന്ന് ഡോക്ടർ ചികിത്സ നിഷേധിച്ചതോടെ ഗർഭസ്ഥ ശിശുവിന് ദാരുണാന്ത്യം. സർജറി ചെയ്യണമെങ്കിൽ 10,000 രൂപ കൈക്കൂലി നൽകണമെന്ന് ഡോക്ടർ ഗർഭിണിയായ സ്ത്രീയോടും കുടുംബത്തോടും ആവശ്യപ്പെട്ടു. എന്നാൽ, ഇത് നൽകാൻ യുവതിയുടെ കുടുംബത്തിന് സാധിക്കാതെ വന്നതോടെയാണ് ഡോക്ടർ ചികിത്സ നിഷേധിച്ചത്. ഇതോടെ, അമ്മയുടെ വയറ്റിലെ കുഞ്ഞ് മരണപ്പെടുകയായിരുന്നു.

യാദ്ഗിർ ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റായ പല്ലവി പൂജാരിയാണ് ചികിത്സ നിഷേധിച്ചത്. സംഭവം വിവാദമായതോടെ ഡോക്ടറെ സസ്‌പെൻഡ് ചെയ്തു. പ്രദേശത്തെ വീട്ടമ്മയായ സംഗീത വ്യാഴാഴ്ച ജില്ലാ ആശുപത്രിയിൽ പ്രസവത്തിനായി എത്തിയപ്പോഴാണ് സംഭവം. സിസേറിയൻ ചെയ്യണമെങ്കിൽ 10,000 രൂപ കൈക്കൂലിയായി തരണമെന്ന് ഡോക്ടർ ചോദിച്ചതായി സുജാതയെന്ന യുവതി ആരോപിച്ചു. പണമില്ലാത്ത സുജാതയുടെ കുടുംബം ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും പണം റെഡിയാക്കാൻ പോയി.

പണം നൽകിയ ശേഷം മാത്രമാണ് ശസ്ത്രക്രിയ നടത്തിയത്. എന്നാൽ പ്രസവം വൈകിയതോടെ കുഞ്ഞ് ഗർഭപാത്രത്തിൽ തന്നെ മരിച്ചു. ഗൈനക്കോളജിസ്റ്റിന്റെ അനാസ്ഥയാണ് കുഞ്ഞിന്റെ മരണത്തിന് കാരണമെന്ന് വീട്ടുകാരും ബന്ധുക്കളും ആരോപിച്ചു. ഇവർ ആശുപത്രി വളപ്പിൽ പ്രതിഷേധിച്ചു. ജില്ലാ കമ്മീഷണർ ആർ സ്നേഹൽ റിപ്പോർട്ട് ലഭിച്ചതിനെ തുടർന്ന് ഡോക്ടറെ സസ്പെൻഡ് ചെയ്യുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button