KeralaLatest NewsNews

‘ഖജനാവ് ചോർത്തുന്നവരെ ഇനിയെങ്കിലും തിരിച്ചറിയണം’: ബ്രഹ്മപുരം വിഷപ്പുകയിൽ സി.പി.ഐ

കൊച്ചി: കൊച്ചിയെയും സംസ്ഥാനത്തെയും മുൾമുനയിൽ നിർത്തിയ ബ്രഹ്മപുരത്തെ വിഷപ്പുക വിവിധ രാഷ്ട്രീയ പാർട്ടികൾക്കും നേതാക്കൾക്കും ഒരു പാഠം തന്നെയാണ്. മാലിന്യ സംസ്കരണത്തിൽ ഇടതുപക്ഷം ഭരിക്കുന്ന കൊച്ചി കോർപറേഷനെതിരെ രംഗത്ത് വന്നിരിക്കുകയാണ് സി.പി.ഐ ഇപ്പോൾ. ബ്രഹ്മപുരത്തെ മാലിന്യ സംസ്കരണം ഇനി സ്വകാര്യ കമ്പനികൾക്ക് നൽകരുതെന്ന് സി.പി.ഐ ആവശ്യപ്പെടുന്നു. എറണാകുളം ജില്ലാ സെക്രട്ടറി കെ എം ദിനകരൻ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു ദിനകരന്റെ പ്രതികരണം.

ഖജനാവിൽ നിന്ന് കോടികൾ ചോർത്തിക്കൊണ്ടുപോകുന്ന സ്വകാര്യ കമ്പനികളെ ഇനിയെങ്കിലും തിരിച്ചറിയണം. സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളെ മാലിന്യ സംസ്കരണത്തിന്‍റെ ചുമതല ഏൽപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്വകാര്യ കമ്പനികൾ ഖജനാവ് കാലിയാക്കുകയാണെന്നും, ഇവരെക്കുറിച്ച് നിരവധി പരാതികളുയർന്നിട്ടും സർക്കാരും കോർപറേഷനും ഇത് കണ്ടില്ലെന്ന് നടിക്കരുതെന്നും ദിനകരൻ പറഞ്ഞു.

Also Read:പരിപാടിക്ക് ക്ഷണിച്ചിട്ട് സംസാരിക്കാൻ അനുവദിച്ചില്ലെന്ന് അഡ്വ.കൃഷ്ണരാജ്, ക്ഷണിച്ചവർക്ക് തങ്ങളുമായിബന്ധമില്ലെന്ന് മറുപടി

അതേസമയം, ബ്രഹ്മപുരം തീപിടിത്തത്തിൽ കൊച്ചി കോർപറേഷന് 100 കോടിയാണ് ദേശീയ ഹരിത ട്രൈബ്യൂണൽ പിഴയിട്ടിരിക്കുന്നത്. തുക കേരള ചീഫ് സെക്രട്ടറിക്ക് അടയ്ക്കണമെന്നാണ് ഉത്തരവിൽ പറയുന്നത്. തീപിടിത്തത്തിന്റെ ഇരകളുടെ ആരോഗ്യ സംരക്ഷണത്തിനും മറ്റു പരിഹാര നടപടികൾക്ക് ഉപയോഗിക്കണം. ഉത്തരവാദികളായ ഉദ്യോഗസ്ഥർക്ക് എതിരെ ക്രിമിനൽ നടപടി സ്വീകരിക്കണമെന്നും ഉത്തരവിട്ടിട്ടുണ്ട്.

സംഭവത്തിന്റെ ധാർമ്മിക ഉത്തരവാദിത്തം എന്തുകൊണ്ട് സർക്കാർ ഏറ്റെടുക്കുന്നില്ലെന്ന് എൻജിടി ചോദിച്ചിട്ടുണ്ട്. മാരകമായ അളവിൽ വായുവിലും പരിസരത്തെ ചതുപ്പിലും വിഷപദാർത്ഥങ്ങൾ കണ്ടെത്തിയെന്ന് പറഞ്ഞ ട്രൈബ്യൂണൽ ഭാവിയിൽ സുഖമമായി പ്രവർത്തിക്കുന മാലിന്യ പ്ലാന്റ് സ്ഥാപിക്കണമെന്നും നിർദ്ദേശമുണ്ട്. കേരളത്തിൽ പ്രത്യേകിച്ച് കൊച്ചിയിൽ മാലിന്യ സംസ്കരണത്തിൽ തുടർച്ചയായ വീഴ്ച്ച സംഭവിക്കുന്നുവെന്നും ഉത്തരവിൽ വിമർശിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button