Latest NewsNewsBusiness

ബിസ്ലേരി ഇന്റർനാഷണലിനെ ഏറ്റെടുക്കില്ല, പദ്ധതി ഉപേക്ഷിച്ചതായി ടാറ്റ കൺസ്യൂമർ പ്രോഡക്റ്റ് ലിമിറ്റഡ്

പെട്ടെന്ന് വിറ്റഴിയുന്ന നിത്യോപയോഗ വസ്തുക്കളുടെ കമ്പനിയാണ് ടാറ്റ കൺസ്യൂമർ

ബിസ്ലേരി ഇന്റർനാഷണലിനെ ഏറ്റെടുക്കുന്ന കരാർ ഉപേക്ഷിച്ച് ടാറ്റ കൺസ്യൂമർ പ്രോഡക്ട്സ് ലിമിറ്റഡ്. 2022 നവംബറിൽ ബിസ്ലേരിയെ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടുള്ള റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. 7000 കോടി രൂപയ്ക്ക് ബിസ്ലേരിയെ ടാറ്റ കൺസ്യൂമർ പ്രോഡക്ട്സ് ഏറ്റെടുക്കുമെന്നായിരുന്നു റിപ്പോർട്ട്. ഈ വാർത്തകൾക്കാണ് റിലയൻസ് വ്യക്തത വരുത്തിയിരിക്കുന്നത്.

പെട്ടെന്ന് വിറ്റഴിയുന്ന നിത്യോപയോഗ വസ്തുക്കളുടെ കമ്പനിയാണ് ടാറ്റ കൺസ്യൂമർ. നിലവിൽ, ഈ കമ്പനി കീഴിൽ ഹിമാലയൻ നാച്ചുറൽ മിനറൽ വാട്ടർ എന്ന ബ്രാൻഡ് ഉണ്ട്. പ്രമുഖ ഇറ്റാലിയൻ ബ്രാൻഡാണ് ബിസ്ലേരി. 1965- ലാണ് ഈ ബ്രാൻഡ് ഇന്ത്യൻ വിപണിയിൽ പ്രവർത്തനമാരംഭിക്കുന്നത്. നിലവിൽ, 122 ഉൽപ്പാദന കേന്ദ്രങ്ങളും, 4,500 വിതരണക്കാരും ബിസ്ലേരിക്ക് ഉണ്ട്. പാക്കേജ് കുടിവെള്ളത്തിന്റെ 60 ശതമാനത്തോളം വിപണി വിഹിതം ബിസ്ലേരിയുടെ കൈകളിലാണ്.

shortlink

Post Your Comments


Back to top button