KannurNattuvarthaLatest NewsKeralaNews

ക​ഞ്ചാ​വ് വിൽപന : ര​ണ്ട് അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ അറസ്റ്റിൽ

അസം സ്വ​ദേ​ശി​ക​ളാ​യ ഇ​യാ​സി​ൻ അ​ലി (19) സോ​ളിം ഉ​ദി​ൻ (23) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്

ശ്രീ​ക​ണ്ഠ​പു​രം: വ്യാ​പ​ക​മാ​യി ക​ഞ്ചാ​വ് കൊ​ണ്ടു വ​ന്ന് വി​ൽ​പ​ന ന​ട​ത്തു​ന്ന ര​ണ്ട് അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​കൾ അറസ്റ്റിൽ. അസം സ്വ​ദേ​ശി​ക​ളാ​യ ഇ​യാ​സി​ൻ അ​ലി (19) സോ​ളിം ഉ​ദി​ൻ (23) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്.

Read Also : ഗര്‍ഭിണിയെ ബലാത്സംഗം ചെയ്തു, ദൃശ്യങ്ങൾ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു: യുവാവും ഭാര്യയും പിടിയില്‍

ക​ണ്ണൂ​ർ റൂ​റ​ൽ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​യു​ടെ ല​ഹ​രി വി​രു​ദ്ധ സ്ക്വാ​ഡും ശ്രീ​ക​ണ്ഠ​പു​രം പൊ​ലീ​സും ചേ​ർ​ന്നാണ് ഇവരെ പി​ടി​കൂ​ടിയത്. ശ്രീ​ക​ണ്ഠ​പു​രം എ​സ്.​ഐ​മാ​രാ​യ എ.​വി ച​ന്ദ്ര​ൻ, കെ. ​മൊ​യ്തീ​ൻ എ​ന്നി​വ​രും ഈ സംഘത്തിലുണ്ടായിരുന്നു.

ശ്രീ​ക​ണ്ഠ​പു​രം ഓ​ട​ത്തു​പാ​ല​ത്തി​ന​ടു​ത്തു വെ​ച്ചാ​ണ് ഇ​യാ​സി​ൻ അ​ലി​യെ പി​ടി​കൂ​ടി​യ​ത്. 126 ഗ്രാം ​ക​ഞ്ചാ​വ് ഈ​യാ​ളി​ൽ നി​ന്ന് ക​ണ്ടെ​ടു​ത്തു. കോ​ട്ടൂ​രി​ൽ വ​ച്ചാ​ണ് 191 ഗ്രാം ​ക​ഞ്ചാ​വു​മാ​യി സോ​ളിം ഉ​ദി​ൻ പി​ടി​യി​ലാ​യ​ത്. ഇ​വ​ർക്ക് ക​ഞ്ചാ​വ് വി​ൽ​പ​ന ന​ട​ത്തി​യ ചി​ല​രെ പ​റ്റി​യും സൂ​ച​ന ല​ഭി​ച്ചി​ട്ടു​ണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button