Latest NewsKerala

‘നിന്റെ അമ്മ ഇനിയും ഒരുപാട് കരയാൻ കിടക്കുന്നു’: റോബിൻ എന്നോട് പറഞ്ഞു, എന്റെ അമ്മയ്ക്ക് റോബിനെ ഇഷ്ടമായിരുന്നു-ആരവ്

കൊച്ചി: ബിഗ് ബോസ് ഷോയിലൂടെ പ്രശസ്തനായ ഡോ. റോബിൻ രാധാകൃഷ്ണനെ വിമർശിച്ച് സുഹൃത്തുക്കളായ ശാലു പേയാട്, ആരവ് തുടങ്ങിയവർ രംഗത്തെത്തിയിരുന്നു. റോബിന്റെ എല്ലാ കാര്യങ്ങള്‍ക്കും മുന്നില്‍ നിന്ന ആരവ്, ശാലു പേയാട് എന്നിവരാണ് സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തിലൂടെ വലിയ വെളിപ്പെടുത്തലുകള്‍ നടത്തിയത്. ശരിക്കും ബിഗ് ബോസില്‍ കണ്ടതോ പുറത്ത് വന്നപ്പോള്‍ കണ്ടതോ അല്ല റോബിന്റെ യഥാർത്ഥ സ്വഭാവമെന്നാണ് ആരവ് പറയുന്നത്.

ബിഗ് ബോസിനകത്ത് ഉണ്ടായിരുന്ന റോബിൻ ആണ് സത്യമെന്ന് കരുതിയാണ് താനൊക്കെ കൂടെ നിന്നതെന്നും, എന്നാൽ പുറത്തിറങ്ങിയ റോബിൻ തീർത്തും ഓപ്പോസിറ്റ് ആയിരുന്നുവെന്നും ആരവ് പറയുന്നു. ശരിക്കും അദ്ദേഹം സ്വന്തം കാര്യത്തിനായി കൂടെ നില്‍ക്കുന്നവരെ പോലും വഞ്ചിക്കും. അങ്ങനെ അനുഭവമുള്ളത് കൊണ്ടാണ് ഇങ്ങനെ തുറന്ന് പറയുന്നത്. സ്വന്തം അനുഭവം അടക്കം വെളിപ്പെടുത്തിയാണ് ആരവ് റോബിനെതിരെ രംഗത്ത് വന്നിരിക്കുന്നത്.

‘എന്റെ അമ്മയ്ക്ക് റോബിൻ വല്യ ഇഷ്ടമായിരുന്നു. റോബിൻ വിഷമിച്ചിരിക്കുന്നത് കണ്ടാൽ എന്റെ അമ്മയുടെ കണ്ണിൽ നിന്നും കണ്ണീര് വരുമായിരുന്നു. അത്രയ്ക്കും ഇഷ്ടമാണ്. ഈ ഇഷ്ടത്തെ കുറിച്ച് ഞാൻ റോബിനോട് പറഞ്ഞപ്പോൾ അവൻ തിരിച്ച് പറഞ്ഞത് ‘ആ അമ്മ ഇനിയും എത്ര കരയാൻ കിടക്കുന്നു’ എന്നായിരുന്നു. എന്റെ അമ്മ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയിൽ നിന്നുമാണ് അത്തരമൊരു വാക്ക് കേട്ടത്. ഒരു മകനും സഹിക്കാൻ പറ്റാത്ത കാര്യമാണ്.

സ്വന്തം സഹോദരിയുടെ വിവാഹത്തിന് ഓണ്‍ലൈന്‍ മാധ്യമങ്ങളെ അകത്ത് കയറ്റില്ലെന്ന് പറഞ്ഞതോടെ കല്യാണ വേദിയില്‍ നിന്നും ഉച്ചയ്ക്ക് ഇറങ്ങി പോയ ആളാണ് റോബിന്‍. അവന്റെ സഹോദരി കുറച്ച് സ്റ്റാന്‍ഡേഡ് ആയിട്ടുള്ള കുട്ടിയാണ്. ഞങ്ങളുടെ കല്യാണം ഇങ്ങനെ പബ്ലിഷ് ആക്കുന്നത് ഇഷ്ടമല്ലെന്നാണ് ആ കുട്ടി പറഞ്ഞത്. നല്ല ക്വാളിറ്റിയുള്ള കുട്ടിയാണവൾ. സഹോദരി അങ്ങനെ പറഞ്ഞത് കൊണ്ട് ചോറ് കഴിച്ച ഉടനെ അച്ഛനെ രണ്ട് ചീത്തയും വിളിച്ച് റോബിന്‍ ഇറങ്ങി പോവുകയായിരുന്നു. കല്യാണത്തിന് നിന്നിട്ടില്ല. ആ ഫോട്ടോസും വീഡിയോസുമെടുത്തത് ഞാനാണ്. മാത്രമല്ല ഡിവോഴ്‌സ് ചെയ്യാന്‍ അവസരം കിട്ടിയാല്‍ അച്ഛനെയും അമ്മയെയും ഡിവോഴ്‌സ് ചെയ്യുമെന്ന് പറഞ്ഞ ആളാണ് റോബിൻ’, ആരവ് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button