KeralaLatest NewsNews

താന്‍ മുഖ്യമന്ത്രിയുടെ മരുമകന്‍ എന്നത് ഒരു യാഥാര്‍ത്ഥ്യം അല്ലേ, മരുമകന്‍ വിളി ആസ്വദിക്കുന്നു: മന്ത്രി മുഹമ്മദ് റിയാസ്

ആരോപണങ്ങള്‍ വരുമ്പോള്‍ പേടിച്ച് വീട്ടില്‍ ഇരിക്കുന്നവരല്ല ഞങ്ങള്‍

പാലക്കാട്:താന്‍ മുഖ്യമന്ത്രിയുടെ മരുമകന്‍ എന്നത് ഒരു യാഥാര്‍ത്ഥ്യം
അല്ലേയെന്ന് ചോദിച്ച് മന്ത്രി മുഹമ്മദ് റിയാസ്. മരുമകന്‍ എന്ന വിളിയില്‍ യാതൊരു പ്രശ്‌നവുമില്ലെന്നും അദ്ദേഹം പറഞ്ഞു. ‘ആരോപണങ്ങള്‍ ഉയരുമ്പോള്‍ പേടിച്ച് വീട്ടിലിരിക്കുന്നവര്‍ അല്ല ഞങ്ങള്‍. അത്തരം വിമര്‍ശനങ്ങളെ കാര്യമാക്കുന്നില്ല. ഇങ്ങനെ വിമര്‍ശനം ഉന്നയിക്കുന്നവര്‍ക്ക് ചായയോ ബിരിയാണിയോ വാങ്ങി കൊടുക്കാനാണ് തോന്നാറ്’, മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

Read Also: കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണ വേട്ട: 53ലക്ഷത്തിന്റെ സ്വര്‍ണ്ണവുമായി കാസർഗോഡ് സ്വദേശി പിടിയില്‍

‘സഭ നടത്താതിരിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. കേന്ദ്ര സര്‍ക്കാറിന് എതിരായ ഒന്നും പ്രതിപക്ഷ നേതാവ് പറയുന്നില്ല. കേരള സര്‍ക്കാറിനെ അട്ടിമറിക്കാനാണ് പ്രതിപക്ഷ ശ്രമം. സഭ നല്ല രീതിയില്‍ നടക്കണമെന്ന് പ്രതിപക്ഷത്തിന് ഒരു താല്‍പ്പര്യവുമില്ല. കെ.കെ രമയ്ക്ക് എതിരായ സൈബര്‍ ആക്രമണത്തില്‍ സംസ്ഥാന സെക്രട്ടറി മറുപടി പറഞ്ഞിട്ടുണ്ട്. ചര്‍ച്ച വേണോയെന്ന് പ്രതിപക്ഷമാണ് തീരുമാനിക്കേണ്ടത്. വാച്ച് ആന്‍ഡ് വാര്‍ഡുകള്‍ക്ക് ക്രൂരമായ മര്‍ദ്ദനമേറ്റ സാഹചര്യമുണ്ടായി’, റിയാസ് കൂട്ടിച്ചേര്‍ത്തു.

‘അന്ധമായ എല്‍ഡിഎഫ് സക്കാര്‍ വിരുദ്ധത ബിജെപി സംസ്ഥാന ഘടകം നടപ്പാക്കുന്നതിനേക്കാള്‍ ഭംഗിയായാണ് കേരളത്തിലെ ചില കോണ്‍ഗ്രസ് നേതാക്കന്മാര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ നയിച്ചുകൊണ്ട് നടപ്പാക്കാന്‍ ശ്രമിക്കുന്നത്. ആര്‍എസ്എസ് ഏജന്റുമാരായി കോണ്‍ഗ്രസിലെ ചില നേതാക്കന്‍മാര്‍ പ്രവര്‍ത്തിക്കുന്നുണ്ടോ എന്നത് മതനിരപേക്ഷ കോണ്‍ഗ്രസ് പരിശോധിക്കണം. ഇതേ കുറിച്ച് കോണ്‍ഗ്രസിലും അഭിപ്രായം ഉയര്‍ന്നുവരുന്നുണ്ട്. രാഷ്ട്രീയം പറയുമ്പോള്‍ രാഷ്ട്രീയത്തെ അങ്ങനെ തന്നെ നേരിടാനുള്ള മാന്യത കാണിക്കണം’, റിയാസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button