Latest NewsKeralaNews

ബൈക്ക് യാത്രികനെതിരെ പാഞ്ഞടുത്ത് കടുവാക്കൂട്ടം: യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കട്ടപ്പന: ബൈക്ക് യാത്രികനെതിരെ പാഞ്ഞടുത്ത് കടുവാക്കൂട്ടം. ഇടുക്കിയിലാണ് സംഭവം. ബൈക്കിൽ ജോലിയ്ക്ക് പോവുകയായിരുന്ന യാത്രക്കാരന് നേരെയാണ് കടുവാക്കൂട്ടം പാഞ്ഞടുത്തത്. പുഷ്പഗിരിയിലാണ് സംഭവം നടന്നത്.

Read Also: വീടിനു നേരെ ബോംബേറ് : ജനൽ ചില്ലുകൾ തകർന്നു, സാരമായ നഷ്ടങ്ങൾ സംഭവിച്ചെന്ന് പൊലീസ്

ടിപ്പർ ഡ്രൈവറായ മോബിൻ എന്ന യുവാവ് കട്ടപ്പനക്ക് പോകുവാൻ ബൈക്കിൽ വരുമ്പോഴാണ് കടുവാക്കൂട്ടം ആക്രമിക്കാനെത്തിയത്. റോഡിൽ നിന്ന ചെറുതും വലുതുമായ കടുവകൾ തനിക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നുവെന്ന് ഞെട്ടലോടെ മോബിൻ ഓർത്തെടുക്കുന്നു. തലനാരിഴയ്ക്കാണ് മോബിൻ രക്ഷപ്പെട്ടത്.

അപ്രതീക്ഷിതമായുണ്ടായ സംഭവത്തിൽ മോബിൻ അലറിവിളിച്ചു. ബഹളം കേട്ട് നാട്ടുകാർ ഓടിയെത്തി പ്രദേശത്ത് തെരച്ചിൽ നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല. വിവരമറിഞ്ഞ് ഫോറസ്റ്റ് ഉദ്യോഗസ്ഥരെത്തിയും പ്രദേശത്ത് തെരച്ചിൽ നടത്തി. എന്നാൽ കടുവകളെ കണ്ടെത്താൻ കഴിഞ്ഞില്ല. പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ നൽകിയിരിക്കുന്ന നിർദ്ദേശം.

Read Also: ‘താൻ ഇത്ര അധഃപതിച്ച ചിന്താഗതിക്കാരനാണോ?’ – ബാലയെ ആശുപത്രിയിലെത്തി കണ്ട താരത്തെ വിമർശിച്ച് ചെകുത്താൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button