KeralaLatest News

തിരുമാന്ധാംകുന്ന് ക്ഷേത്രം പച്ച പെയിന്റ് അടിച്ചതിനെതിരെ പ്രതിഷേധവുമായി വിശ്വാസികള്‍: പൂരക്കമ്മറ്റിക്കും വിമർശനം

മലപ്പുറം: മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രം പച്ച പെയിന്റ് അടിച്ച്‌ വികൃതമാക്കിയെന്ന് രൂക്ഷ വിമർശനം. സിപിഎം പ്രവര്‍ത്തകര്‍ അംഗങ്ങളായിട്ടുള്ള ക്ഷേത്ര കമ്മിറ്റിയാണ് ഈ പെയിന്റടിച്ചത്.
മലപ്പുറത്തെ അങ്ങാടിപ്പുറം ശ്രീ തിരുമാന്ധാംകുന്ന് ക്ഷേത്രത്തിലെ ഓഫീസ് കെട്ടിടമാണ് പച്ച പെയിന്റ് അടിച്ച്‌ വികൃതമാക്കിയിരിക്കുന്നത്. ക്ഷേത്രത്തിലെ പ്രശസ്തമായ പൂരം മാര്‍ച്ച്‌ 28 മുതല്‍ ഏപ്രില്‍ 7 വരെ നടക്കാനിരിക്കെയാണ് കമ്മിറ്റിയുടെ പുതിയ പരിഷ്കാരം. കേരളത്തിലെ ഭദ്രകാളീ ക്ഷേത്രങ്ങളില്‍ അതീവ പ്രാധാന്യമുള്ള മൂന്നു ക്ഷേത്രങ്ങളില്‍ ഒന്നാണ് തിരുമാന്ധാംകുന്ന് ഭഗവതീ ക്ഷേത്രം.

പൂരത്തോടനുബന്ധിച്ച്‌ രൂപീകരിച്ച കമ്മിറ്റിയും വലിയ വിമര്‍ശനങ്ങള്‍ക്ക് തുടക്കമിട്ടിരുന്നു. അബ്ദുസമദ് സമദാനി എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് റഫീഖ, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഷഹര്‍ബാന്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സഈദ, മഞ്ഞളാംകുഴി അലി എംഎല്‍എ എന്നിവരടങ്ങുന്നതാണ് പൂരം സംഘാടക സമിതി. വിഷയത്തില്‍ ക്ഷേത്രത്തിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ ശശികല ടീച്ചര്‍ വിമര്‍ശനവുമായി രംഗത്തു വന്നിട്ടുണ്ട്.

നേരത്തെയും തിരുമാന്ധാംകുന്ന് ക്ഷേത്ര കമ്മിറ്റി വിവാദങ്ങളില്‍ പെട്ടിട്ടുണ്ട്. 2021-ല്‍ നടന്ന പൂരത്തിനിടെ കേക്ക് മുറിച്ച്‌ ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസറുടെ പിറന്നാള്‍ ആഘോഷിച്ചത് വലിയ വിവാദമായിരുന്നു. കേക്ക് മുറിച്ച്‌ ക്ഷേത്രം ജീവനക്കാര്‍ക്ക് വിതരണം ചെയ്ത് നവോത്ഥാനത്തിന്റെ പുതിയ പടവുകള്‍ സൃഷ്ടിക്കാനുള്ള ശ്രമമാണ് ക്ഷേത്രം ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുടെ ഭാഗത്തു നിന്നും ഉണ്ടായത് എന്ന തരത്തിലുള്ള ആക്ഷേപവും അന്ന് ഉയര്‍ന്നിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button