KeralaLatest News

പ്രതിഷേധങ്ങൾക്കൊടുവിൽ തിരുമാന്ധാംകുന്ന് ക്ഷേത്രത്തിൽ അടിച്ച പച്ച പെയിന്റ് മായ്ച്ച് അധികൃതർ

മലപ്പുറം: ഏറെ വിവാദങ്ങൾക്കൊടുവിൽ തിരുമാന്ധാംകുന്ന് ക്ഷേത്രത്തിൽ അടിച്ച പച്ച പെയിന്റ് മാറ്റി ദേവസ്വം അധികൃതർ. വിശ്വാസികളുടെ കടുത്ത പ്രതിഷേധമാണ് ഉണ്ടായത്. ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികലയുടെ നേതൃത്വത്തിൽ നിരവധി നേതാക്കൾ ക്ഷേത്രത്തിൽ എത്തിയിരുന്നു. അധികൃതർ പെയിന്റ് മായ്ച്ചില്ലെങ്കിൽ സ്വയം മായ്ക്കുമെന്ന് കെപി ശശികല വ്യക്തമാക്കി.

ഇതിനെ തുടർന്ന് നടത്തിയ ചർച്ചയ്‌ക്കൊടുവിൽ ആണ് ക്ഷേത്രത്തിന്റെ നിറം മാറ്റാമെന്ന് അധികൃതർ സമ്മതിച്ചത്. കെട്ടിടത്തിന് മുസ്ലിം പള്ളികൾക്ക് നല്‍കുന്ന പച്ച നിറം അടിച്ചു എന്നായിരുന്നു ഹിന്ദു സംഘടനകളുടെ ആരോപണം. ഇതിന് പകരം ചന്ദന നിറം ആണ് പുതുതായി അടിച്ചിരിക്കുന്നത്.

ഈ മാസം 28 നാണ് വള്ളുവനാടിൻ്റെ ദേശോത്സവമായ അങ്ങാടിപ്പുറം പൂരം തുടങ്ങുന്നത്. പൂരത്തിന് മുന്നോടിയായി ക്ഷേത്രം പെയിൻ്റ് അടിച്ചത് ആണ് ഹിന്ദു സംഘടനകൾ വിവാദമാക്കിയത്. ഓഫീസും വഴിപാട് കൗണ്ടറും ഉൾപ്പെടുന്ന കെട്ടിടം പച്ച പെയിൻ്റ് അടിച്ചു എന്ന് ആയിരുന്നു ആക്ഷേപം.

shortlink

Post Your Comments


Back to top button