Latest NewsKeralaNews

ഫെഡറൽ സംവിധാനത്തിന് മേൽ കടന്നാക്രമണമുണ്ടാകുമ്പോൾ മാദ്ധ്യമങ്ങൾ നിശ്ശബ്ദരാകരുത്: മുഖ്യമന്ത്രി

തിരുവനന്തപുരം: മതനിരപേക്ഷതയ്ക്കും ഫെഡറൽ സംവിധാനത്തിനും മേൽ കടന്നാക്രമണമുണ്ടാകുമ്പോൾ മാധ്യമങ്ങൾ നിശ്ശബ്ദരാകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തരം നടപടികൾ കണ്ടില്ലെന്നു നടിച്ചാൽ മാദ്ധ്യമങ്ങളുടെ നിലനിൽപ്പിനുതന്നെ ഭീഷണിയാകുമെന്ന് അദ്ദേഹം പറഞ്ഞു.

Read Also: ദേവികുളം മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കി, സി.പി.എമ്മിനെതിരെ വിമർശനവുമായി ശ്രീജിത്ത് പണിക്കർ

മതസ്വാതന്ത്ര്യം ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്വവും മാദ്ധ്യമങ്ങൾക്കുണ്ട്. മാധ്യമങ്ങൾ വർഗീയതയെ താലോലിച്ചാൽ മതനിരപേക്ഷത വളർത്താൻ കഴിയില്ല. സംസ്ഥാനങ്ങൾക്ക് അവകാശപ്പെട്ടത് നിഷേധിക്കുന്ന സ്ഥിതിയും രാജ്യത്തുണ്ടാകുന്നു. ഇതിനെതിരെയും മാദ്ധ്യമങ്ങൾ ശബ്ദിക്കണം. ഏകഭാഷാനയം അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങളെയും ചെറുക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

മലയാള മാദ്ധ്യമങ്ങൾക്ക് ഭീഷണിയാകുന്ന നയമാണത്. മാദ്ധ്യമങ്ങളുടെ നിലനിൽപ്പിനുവേണ്ടി പൊരുതേണ്ടത് മാദ്ധ്യമങ്ങൾ തന്നെയാണ്. വേൾഡ് പ്രസ് ഫ്രീഡം ഇൻഡക്‌സിൽ ഇന്ത്യ 150-ാം സ്ഥാനത്താണെന്നത് അപമാനകരമാണ്. മാദ്ധ്യമ സ്വാതന്ത്ര്യത്തിന് വേണ്ടി നിലകൊള്ളുന്ന ഒരു രാജ്യത്താണ് ഈ സ്ഥിതിയെന്ന് ഓർമിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Read Also: ബിജെപി ലീഗുമായി രാഷ്ട്രീയ ചർച്ച നടത്തിയിട്ടില്ല, തലശേരി ബിഷപ്പിനെ ബിജെപി നേതാക്കൾ കണ്ടത് സ്വാഭാവികമെന്ന് എംടി രമേശ്

shortlink

Related Articles

Post Your Comments

Related Articles


Back to top button