Latest NewsNewsIndia

ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട പാര്‍ട്ടിയാണ് ബിജെപി: വാള്‍സ്ട്രീറ്റ് ജേര്‍ണല്‍

2024ലെ തിരഞ്ഞെടുപ്പിലും പാര്‍ട്ടി വന്‍ ഭൂരിപക്ഷത്തോടെ വിജയിക്കും

ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിദേശ രാഷ്ട്രീയ പാര്‍ട്ടിയാണ് ബിജെപിയെന്ന് വാള്‍സ്ട്രീറ്റ് ജേര്‍ണല്‍. വാള്‍ട്ടര്‍ റസ്സല്‍ മീഡ് ആണ് ഈ ലേഖനം എഴുതിയിരിക്കുന്നത്. ഇന്ത്യ ഭരിക്കുന്ന ഭാരതീയ ജനതാ പാര്‍ട്ടി , അമേരിക്കന്‍ ദേശീയ താല്‍പ്പര്യങ്ങളുടെ വീക്ഷണകോണില്‍ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിദേശ രാഷ്ട്രീയ പാര്‍ട്ടിയാണ്. 2014 ലെയും 2019 ലെയും തുടര്‍ച്ചയായ വിജയങ്ങള്‍ക്ക് ശേഷം ബിജെപി 2024 ലും ആവര്‍ത്തിച്ചുളള വിജയത്തിലേക്ക് നീങ്ങുകയാണെന്ന് പ്രസിദ്ധീകരണം പറയുന്നു. ഇന്ത്യ ഒരു മുന്‍നിര സാമ്പത്തിക ശക്തിയായി ഉയര്‍ന്നുവരുന്നുവെന്നും ജപ്പാനൊപ്പം അമേരിക്കന്‍ തന്ത്രത്തിന്റെ നട്ടെല്ലായി മാറുമെന്നും ജേര്‍ണലില്‍ പറയുന്നു.

Read Also: കടം വാങ്ങിയ പണം തിരികെ നൽകാത്തതിന് പ്രവാസിയെ വിളിച്ചുവരുത്തി പൂട്ടിയിട്ടു: യുവതിയ്ക്കും സുഹൃത്തുക്കൾക്കും ജയിൽശിക്ഷ

ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെപ്പോലെ ബിജെപിയും ഒരു ബില്യണിലധികം ജനങ്ങളുളള ഒരു രാജ്യത്തെ ആഗോള സൂപ്പര്‍ പവറായി നയിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതേസമയം ബിജെപിയുമായി അടുത്ത ബന്ധമുളള ഹിന്ദു ദേശീയ സംഘടനയായ രാഷ്ട്രീയ സ്വയംസേവക് സംഘത്തിന്റെ ശക്തിയെ പലരും ഭയപ്പെടുന്നതായും ജേര്‍ണലില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button