KeralaLatest NewsNews

വമ്പൻ തിമിംഗലത്തിന്റെ ജഡം തീരത്തടിഞ്ഞു

തൃശൂർ: വമ്പൻ തിമിംഗലത്തിന്റെ ജഡം തീരത്തടിഞ്ഞു. തൃശൂർ ചാവക്കാട് കടപ്പുറത്താണ് തിമിംഗലത്തിന്റെ ജഡം കരയ്ക്കടിഞ്ഞത്. തോട്ടാപ്പ് മരക്കമ്പനിയ്ക്ക് പുറക് വശത്തായാണ് സംഭവം. വൈകിട്ട് അഞ്ചോടെയാണ് പ്രദേശവാസികൾ ജഡം കണ്ടത്. ചീഞ്ഞളിഞ്ഞ നിലയിലാണ് ജഡം കണ്ടെത്തിയത്.

Read Also: സാമവേദത്തെക്കുറിച്ചുള്ള പുസ്തകം പുറത്തിറക്കി പ്രശസ്ത എഴുത്തുകാരനും നിര്‍മ്മാതാവുമായ ഇഖ്ബാല്‍ ദുറാനി

കടൽഭിത്തിയോട് ചേർന്ന ഭാഗത്താണ് തിമിംഗലത്തിന്റെ ജഡം കണ്ടെത്തിയത്. പ്രദേശവാസികളാണ് ആദ്യം തിമിംഗലത്തിന്റെ ജഡം കണ്ടെത്തിയത്. തുടർന്ന് ഇവർ പോലീസിനെ വിവരം അറിയിച്ചു. കപ്പലും മറ്റുമിടിച്ചായിരിക്കും തിമിംഗലത്തിന് പരിക്ക് പറ്റിയതെന്നാണ് കരുതപ്പെടുന്നത്. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. തിമിംഗലത്തിന്റെ ജഡം നീക്കം ചെയ്യാനുള്ള ശ്രമം പുരോഗമിക്കുകയാണ്.

Read Also: കടം വാങ്ങിയ പണം തിരികെ നൽകാത്തതിന് പ്രവാസിയെ വിളിച്ചുവരുത്തി പൂട്ടിയിട്ടു: യുവതിയ്ക്കും സുഹൃത്തുക്കൾക്കും ജയിൽശിക്ഷ

shortlink

Related Articles

Post Your Comments

Related Articles


Back to top button