PathanamthittaKeralaNattuvarthaLatest NewsNews

രണ്ട് ലൈറ്റും ഒരു ഫാനും മാത്രമുള്ള വീട്ടില്‍ നല്‍കിയത് 17,044 രൂപയുടെ ബില്ല്: വൈദ്യുതി ബന്ധവും വിച്ഛേദിച്ച് കെഎസ്ഇബി

പത്തനംതിട്ട: രണ്ട് ലൈറ്റും ഒരു ഫാനും മാത്രമുള്ള വീട്ടില്‍ കെഎസ്ഇബി നല്‍കിയത് 17,044 രൂപയുടെ ബില്ല്. ഇതിന് പിന്നാലെ, വീട്ടിലേക്കുള്ള വൈദ്യുതി ബന്ധവും അധികൃതർ വിച്ഛേദിച്ചു. പത്തനംതിട്ട പെരിങ്ങരയിൽ നടന്ന സംഭവത്തിൽ, രണ്ട് ലൈറ്റ് മാത്രമുള്ള, വീട്ടില്‍ എങ്ങനെയാണ് ഇത്രയും വലിയ ബില്ല് വന്നത് എന്ന് കൃത്യമായി വിശദീകരിക്കാന്‍ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ക്ക് സാധിച്ചിട്ടില്ല.

എന്നാൽ, വീട്ടിലേക്കുള്ള വൈദ്യുതി കെഎസ്ഇബി അധികൃതർ വിച്ഛേദിച്ചു. കുട്ടികള്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന സമയമാണ് എന്ന് പറഞ്ഞിട്ടും അത് ഉദ്യോഗസ്ഥര്‍ വകവെക്കില്ലെന്നും എന്നും കുടുംബം ആരോപിക്കുന്നു. പരമാവധി മുന്നൂറ്റമ്പത് രൂപ ബില്ലായി വന്നിരുന്ന സ്ഥാനത്ത് പതിനേഴായിരം രൂപയുടെ ബില്ല് വന്നത് വീട്ടുകാരെ ഞെട്ടിച്ചിരിക്കുകയാണ്.

അനധികൃത പടക്ക നിർമാണ കമ്പനിയിലുണ്ടായ സ്ഫോടനത്തിൽ മൂന്ന്‌ മരണം 

രണ്ട് എല്‍ഇഡി ബള്‍ബുകളും ഒരു ഫാനും മാത്രമുള്ള വീട്ടിൽ, വിജയനും ഭാര്യയും വിദ്യാര്‍ത്ഥികളായ രണ്ടു മക്കളും എണ്‍പത് വയസ്സോളം പ്രായമുള്ള ഹൃദ്രോഗിയായ മാതാവുമാണ് താമസിക്കുന്നത്. വിജയന്റെ ജേഷ്ഠ സഹോദരന്‍ രമേശിന്റെ പേരിലാണ് കണക്ഷന്‍ എടുത്തിരിക്കുന്നത്. രണ്ടാഴ്ച മുമ്പാണ് പതിനേഴായിരത്തി നാല്പത്തി നാല് രൂപയുടെ ബില്ല് ലഭിക്കുന്നത്. ഇത് സംബന്ധിച്ച് കൃത്യമായ ഒരു വിശദീകരണം നല്‍കാന്‍ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ക്കും സാധിച്ചിട്ടില്ല.

കൂലിപ്പണി ചെയ്ത് കുടുംബം പോറ്റുന്ന തങ്ങള്‍ക്ക് ഭീമമായ ഈ തുക അടക്കാന്‍ നിര്‍വ്വാഹമില്ലെന്നും പ്രശ്‌നം പരിഹരിക്കാന്‍ ബന്ധപ്പെട്ടവര്‍ നടപടി സ്വീകരിക്കണമെന്നും വിജയനും കുടുംബവും ആവശ്യപ്പെടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button