KollamLatest NewsKeralaNattuvarthaNews

ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​ർ​മാ​ർ ത​മ്മിൽ തർക്കം, പിന്നാലെ കൊലപാതക ശ്രമം: പ്ര​തി പി​ടി​യി​ൽ

പ​ട്ട​ത്താ​നം വ​യ​ലി​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ സ​ന്തോ​ഷ്(49) ആ​ണ് പിടിയിലായത്

കൊല്ലം: ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​ർ​മാ​ർ ത​മ്മി​ലു​ണ്ടായ ​ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് ഒ​രാ​ളെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച സംഭവത്തിലെ പ്ര​തി പൊ​ലീ​സ് പി​ടി​യി​ൽ. പ​ട്ട​ത്താ​നം വ​യ​ലി​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ സ​ന്തോ​ഷ്(49) ആ​ണ് പിടിയിലായത്. ഇ​ര​വി​പു​രം പൊ​ലീ​സാണ് ഇയാളെ പി​ടി​കൂടിയത്. പ​ട്ട​ത്താ​നം, പു​ത്ത​ൻ​വീ​ട്ടി​ൽ സെ​ന്തി​ൽ​കു​മാ​റി​നെ​യാ​ണ് ഇ​യാ​ൾ കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ച​ത്.

Read Also : എ രാജയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി വിധിയിൽ മനസ്സിൽ ലഡ്ഡു പൊട്ടിയത് എസ് രാജേന്ദ്രനോ?

ക​ഴി​ഞ്ഞ ദി​വ​സം ആണ് കേസിനാസ്പദമായ സംഭവം. സ്ഥി​ര​മാ​യി പ​ട്ട​ത്താ​നം, പാ​ർ​വ​ത്യാ​ർ ജം​ഗ്ഷ​നി​ലെ ഓ​ട്ടോ സ്റ്റാ​ന്‍റി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന ആ​ളാ​ണ് അ​റ​സ്റ്റി​ലാ​യ സ​ന്തോ​ഷ്. എ​ന്നാ​ൽ, സെ​ന്തി​ൽ​കു​മാ​ർ സ്ഥി​ര​മാ​യി സ്റ്റാ​ന്‍റി​ൽ കി​ട​ക്കാ​തെ പ​ല ഇ​ട​ങ്ങ​ളി​ൽ നി​ന്നും ഓ​ട്ടം ഓ​ടു​ന്ന ആ​ളാ​ണ്. പാ​ർ​വ​ത്യാ​ർ ജം​ഗ്ഷ​നി​ലെ ഓ​ട്ടോ സ്റ്റാ​ന്‍റി​ൽ എ​ത്തി​യ സെ​ന്തി​ൽ​കു​മാ​റും സ​ന്തോ​ഷും ത​മ്മി​ൽ ഇ​തി​നെ ചൊ​ല്ലി ത​ർ​ക്കം ഉ​ണ്ടാവു​ക​യും ത​ർ​ക്ക​ത്തി​നി​ട​യി​ൽ സ​ന്തോ​ഷ് ഇ​യാ​ളെ കൈ​യി​ൽ ക​രു​തിയി​രു​ന്ന ക​ത്തി​കൊ​ണ്ട് കു​ത്തി​പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു.

തു​ട​ർ​ന്ന്, ഇ​ര​വി​പു​രം പൊലീ​സ് സ്റ്റേ​ഷ​നി​ൽ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കേ​സ് ര​ജി​സ​റ്റ​ർ ചെ​യ്ത് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പ്ര​തി​യാ​യ സ​ന്തോ​ഷി​നെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. ഇ​ര​വി​പു​രം പൊലീ​സ് സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ അ​ജി​ത്ത്കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐമാ​രാ​യ ജ​യേ​ഷ്, വി​ഷ്ണു, ഷാ​ജി, സി​പി​ഒ അ​നീ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button