Latest NewsKeralaNews

പത്തനംതിട്ട പെട്രോൾ പമ്പിൽ അതിക്രമം കാണിച്ച കേസ്: പ്രതികൾ റിമാന്റിൽ

പത്തനംതിട്ട: പത്തനംതിട്ട പെട്രോൾ പമ്പ് അതിക്രമ കേസിലെ പ്രതികളെ റിമാന്റ് ചെയ്തു. പ്രമാടം സ്വദേശികളായ കെഎസ് ആരോമൽ, ഗിരിൻ, അനൂപ് എന്നിവരാണ് റിമാന്റിലായത്.

ഇവര്‍ക്കെതിരെ വധശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. നാല് പേരടങ്ങുന്ന സംഘമാണ് ഞായറാഴ്ച വൈകീട്ട് പത്തനംതിട്ട പൂങ്കാവിലെ പെട്രോൾ പമ്പിൽ അതിക്രമം കാണിച്ചത്. കേസിലെ മുഖ്യപ്രതിയായ ആരോമലിനെ ഞായറാഴ്ചയും അനൂപിനെയും ഗിരിനെയും തിങ്കളാഴ്ചയും പിടികൂടി. കേസില്‍ ഇനിയും ഒരാളെ കൂടി കിട്ടാനുണ്ട്. റിമാന്റിലായ മൂന്ന് പേരേയും സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുത്തു.

റിമാന്റിലായ കെ എസ് അരോമൽ പ്രമാടം പഞ്ചായത്തിലെ സിപിഎം അംഗത്തിന്റെ മകനാണ്. പമ്പിൽ നിന്ന് പെട്രോൾ കൊടുക്കാൻ വൈകിയെന്നാരോപിച്ചാണ് ഉടമയേയും ജീവനക്കാരേയും പ്രതികൾ മർദ്ദിച്ചത്. പമ്പിലെ മൂന്ന് ജീവനക്കാർക്ക് തലയ്ക്കാണ് പരിക്കേറ്റത്. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. പത്തനംതിട്ട ഡിവൈഎസ്പി എസ് നന്ദകുമാറിന്റെ മേൽനോട്ടത്തിൽ എസ്എച്ചഒ ജിബു ജോണിന്റെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button