KeralaLatest News

റിയാസിന്റെ അടുത്ത ബന്ധുവാണ് ഫാരിസ് അബുബക്കറെന്നും കേരളം ഭരിക്കുന്നത് അവരെന്നും പി.സി.ജോർജിന്റെ പ്രസ്താവന ചർച്ചയാകുന്നു

കോട്ടയം: മന്ത്രി മുഹമ്മദ് റിയാസിന്റെ ബന്ധുവാണ് വിവാദ വ്യവസായി ഫാരിസ് അബുബക്കറെന്ന് കേരള ജനപക്ഷം (സെക്കുലർ) ചെയർമാൻ പി.സി.ജോർജ് മുൻപ് പറഞ്ഞ പ്രസ്താവന വീണ്ടും ചർച്ചയാകുന്നു. ഫാരിസ് അബൂബക്കറിനെ എൻഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്ത സാഹചര്യത്തിലാണ് ജോർജിന്റെ പ്രസ്താവന സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയാകുന്നത്.. ഫാരിസ് അബൂബക്കറിന്റെ നേതൃത്വത്തിൽ 17 അംഗങ്ങളുള്ള ടീമാണ് കേരളം ഭരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചിരുന്നു. മന്ത്രി മുഹമ്മദ് റിയാസിന്റെ ബന്ധുവായ ഫാരിസ് അബൂബക്കറിനെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിക്കുന്നതെന്നും പി സി ജോർജ്ജ് കുറ്റപ്പെടുത്തി.

കഴിഞ്ഞ ആറു വർഷമായി മുഖ്യമന്ത്രിയുടെ നിഴലും മാർഗദർശിയുമാണ് ഫാരിസ് അബൂബക്കറെന്ന് മുൻപും പി.സി.ജോർജ് ആരോപിച്ചിരുന്നു. അദ്ദേഹത്തിന്റെ പ്രസ്താവന ഇങ്ങനെ,

പിണറായിയുടെ രണ്ടു മക്കളുടെ മൂന്നു കല്യാണത്തിന്റെ തലേന്നും ഫാരിസ് അബൂബക്കർ വീട്ടിലെത്തിയിരുന്നു. ഫാരിസ് അബൂബക്കർ നിഴൽ സാന്നിദ്ധ്യമായി മുഖ്യമന്ത്രിക്ക് ഒപ്പമുണ്ട്. 2009ൽ കോഴിക്കോട് സീറ്റ് വീരേന്ദ്രകുമാറിൽ നിന്ന് പിടിച്ചെടുത്തത് ഫാരിസിന്റെ നിർദേശപ്രകാരമാണ്. അന്ന് അവിടെ മത്സരിച്ചത് മുഹമ്മദ് റിയാസാണ്. പെയ്മെന്റ് സീറ്റ് എന്ന് അന്നേ ആരോപണമുണ്ടായിരുന്നുവെന്നും ജോർജ് മുൻപ് പറഞ്ഞിരുന്നു.

‌2012 മുതൽ മുഖ്യമന്ത്രിയുടെ സാമ്പത്തിക ഇടപാടുകളെയും രാഷ്ട്രീയ നീക്കങ്ങളെയും നിയന്ത്രിക്കുന്നത് ഫാരിസ് അബൂബക്കർ ആണെന്നും ജോർജ് ആരോപിച്ചിരുന്നു. സോളർ കേസിലെ പ്രതി നൽകിയ പീഡന പരാതിയിൽ അറസ്റ്റിലായ ജോർജ് കോടതിയിൽനിന്നു ജാമ്യം നേടി പുറത്തിറങ്ങിയശേഷമാണ് അന്ന് ഈ ആരോപണങ്ങളുന്നയിച്ചത്. 2016 മുതൽ അമേരിക്ക കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഫാരിസ് അബൂബക്കറുമായുള്ള സാമ്പത്തിക ഇടപാടുകൾക്കു വേണ്ടിയാണോ പിണറായി വിജയൻ തുടർച്ചയായി അമേരിക്ക സന്ദർശിക്കുന്നതെന്ന് കേന്ദ്ര സർക്കാരും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇഡി) അന്വേഷിക്കണമെന്നു ജോർജ് ആവശ്യപ്പെട്ടിരുന്നു.

കർഷകരുടെ മാനസിക സംഘർഷവും ജനങ്ങളുടെ ബുദ്ധിമുട്ടും കണ്ടാണ് തലശേരി ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി ബിജെപി അനുകൂല നിലപാട് പ്രകടിപ്പിച്ചതെന്നും ജോർജ്ജ് പറഞ്ഞു. ഇടതു സർക്കാർ കർഷകരെ വഞ്ചിക്കുകയാണ്.വീണ വിജയന്റെ കമ്പനിയുടെ അക്കൗണ്ടുകൾ ഇഡി പരിശോധിക്കണമെന്ന് പി സി ജോർജ് ആവശ്യപ്പെട്ടു. ചെന്നൈ കമ്പനിയായ ബ്രിഗേഡ് ഗ്രൂപ്പിന് പന്ത്രണ്ട് ഏക്കർ വസ്തു പിണറായി നൽകി. കിഫ്‌ബി ധനസഹായത്തിന് ഇറക്കിയ മസാല ബോണ്ടിൽ അഴിമതി. ഇടപാടുകൾ നിയന്ത്രിക്കുന്നത് പ്രൈവറ്റ് കമ്പനിയാണെന്നും പി സി ജോർജ് ആരോപിച്ചു.

ടെക്നോപാർക്കിലെ ടോറസ് കമ്പനിക്ക് നൽകിയത് വയലും തണ്ണീർത്തടവുമാണ്. കമ്പനിയുടെ ഇടപാടുകൾ കുറഞ്ഞ ദിവസങ്ങൾക്കകം പൂർത്തീകരിച്ചു. ഇതിന് നേതൃത്വം നൽകുന്നത് ഫാരിസ് അബൂബക്കർ ആണ്. കേരളം ഭരിക്കുന്നത് തന്നെ ഫാരിസ് അബൂബക്കർ ആണെന്നും ജനപക്ഷം നേതാവ് പറഞ്ഞു. എക്സാലോജിക്കിന്റെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ക്രൈംബ്രാഞ്ച് റെയ്ഡിന് വന്നപ്പോൾ അവരെ തന്റെ മുറിയിൽ കയറ്റിയില്ലെന്നും പി സി ജോർജ് കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button