KeralaLatest NewsNews

17 വർഷത്തെ ജയിൽ വാസം: ഒടുവിൽ റിപ്പർ ജയാനന്ദൻ പുറത്തിറങ്ങി, പരോൾ ലഭിച്ചത് മകളുടെ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ

തൃശൂർ: 17 വർഷത്തെ ജയിൽ വാസത്തിനിടയിൽ ആദ്യമായി പരോളിലിറങ്ങി റിപ്പർ ജയാനന്ദൻ. മകളുടെ വിവാഹത്തിൽ പങ്കെടുക്കുന്നതിനാണ് റിപ്പർ ജയാനന്ദന് പരോൾ ലഭിച്ചത്. ഹൈക്കോടതി അഭിഭാഷകയാണ് റിപ്പർ ജയാനന്ദന്റെ മകൾ. വിയ്യൂർ അതീവ സുരക്ഷാ ജയിലിലാണ് റിപ്പർ ജയാനന്ദൻ തടവിൽ കഴിഞ്ഞിരുന്നത്.

Read Also: ജാമ്യ വ്യവസ്ഥയില്‍ ഇളവ് വേണം: ചികിത്സയ്ക്കായി കേരളത്തിലേക്ക് മടങ്ങണമെന്നാവശ്യപ്പെട്ട് മദനി സുപ്രിം കോടതിയില്‍

ബുധനാഴ്ച്ച വടക്കുംനാഥ ക്ഷേത്രത്തിൽ വച്ച് നടക്കുന്ന മകളുടെ വിവാഹ ചടങ്ങിൽ പോലീസ് അകമ്പടിയോടെ ജയാനന്ദന് പങ്കെടുക്കാം. മാള ഇരട്ടക്കൊല, പെരിഞ്ഞനം, പുത്തൻവേലിക്കര കൊലക്കേസുകൾ തുടങ്ങി 24 കേസുകളിലെ പ്രതിയാണ് ജയാനന്ദൻ. അതീവ അപകടകാരിയായ തടവുകാരനായി കണക്കാക്കിയിരുന്നതിനാലാണ് ഇതുവരെ ജയാനന്ദന് പരോൾ അനുവദിക്കാതിരുന്നത്. ജീവിതാവസാനം വരെ കഠിന തടവാണ് വിധിച്ചിരിക്കുന്ന ശിക്ഷ. മകളുടെ അപേക്ഷ പരിഗണിച്ചാണ് ഇയാൾക്ക് പരോൾ അനുവദിച്ചിരിക്കുന്നത്.

Read Also: സാമവേദത്തെക്കുറിച്ചുള്ള പുസ്തകം പുറത്തിറക്കി പ്രശസ്ത എഴുത്തുകാരനും നിര്‍മ്മാതാവുമായ ഇഖ്ബാല്‍ ദുറാനി

shortlink

Related Articles

Post Your Comments

Related Articles


Back to top button