Latest NewsIndiaInternational

‘ഇന്ത്യ ഞങ്ങളുടെ അഭിമാനം’ -ഖാലിസ്ഥാനെതിരെ ഡൽഹി യുകെ മിഷന് പുറത്ത് സിഖ് വിഭാഗക്കാരുടെ പ്രതിഷേധം

ന്യൂഡൽഹി: ലണ്ടനിലെ ഇന്ത്യൻ മിഷനിൽ ഖാലിസ്ഥാൻ അനുകൂല അനുകൂലികൾ നടത്തിയ അതിക്രമത്തിൽ പ്രതിഷേധിച്ച് സിഖ് സമുദായ അംഗങ്ങൾ ന്യൂഡൽഹിയിലെ യുകെ ഹൈക്കമ്മീഷനു പുറത്ത് തടിച്ചുകൂടി. ദേശീയ തലസ്ഥാനത്ത് സിഖ് സമൂഹത്തിന്റെ പ്രതിഷേധത്തിന് മുന്നോടിയായി യുകെ മിഷനിൽ സുരക്ഷ ശക്തമാക്കിയിരുന്നു.

ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷനിന് മുകളിലെ ത്രിവർണ്ണ പതാക ഖാലിസ്ഥാനികൾ പിടിച്ചെടുക്കുകയും വിഘടനവാദ ഖാലിസ്ഥാൻ പതാകകൾ വീശുകയും, ഇവിടെ ഖാലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ വിളിക്കുകയും ചെയ്‌തതിനെതിരെയാണ് പ്രക്ഷോഭം സംഘടിപ്പിച്ചത്.

‘ഖാലിസ്ഥാനി ഘടകങ്ങൾക്കെതിരെയും, ഇത്തരം ഇന്ത്യാ വിരുദ്ധ സംഭവങ്ങൾക്കെതിരെയും നിലകൊള്ളാൻ അന്താരാഷ്ട്ര സിഖ് സമൂഹത്തോട് അഭ്യർത്ഥിക്കുകയാണ്’ ബിജെപി നേതാവ് മഞ്ജീന്ദർ സിംഗ് സിർസ തിങ്കളാഴ്‌ച പറഞ്ഞു. ഖാലിസ്ഥാനി അനുകൂലികൾക്കുള്ള സന്ദേശമെന്ന നിലയിൽ സിർസ പറഞ്ഞു ‘സിഖുകാർ ഇന്ത്യയെ സ്നേഹിക്കുന്നു’, ഇതിനൊപ്പം ഇന്ത്യൻ പതാകയെ അനാദരിക്കുന്നവർക്കെതിരെ നടപടിയെടുക്കണമെന്ന് അദ്ദേഹം ബ്രിട്ടീഷ് സർക്കാരിനോട് ആവശ്യപ്പെട്ടു.

അതേസമയം, യുകെയിലെ ഇന്ത്യൻ മിഷനിൽ നടന്ന അതിക്രമത്തെ തുടർന്ന്, വിഘടനവാദികളും തീവ്രവാദികളും നടത്തുന്ന നടപടികളിൽ ഇന്ത്യയുടെ ശക്തമായ പ്രതിഷേധം അറിയിക്കാൻ വിദേശകാര്യ മന്ത്രാലയം (എംഇഎ) ഞായറാഴ്‌ച വൈകുന്നേരം ന്യൂഡൽഹിയിലെ ഏറ്റവും മുതിർന്ന യുകെ നയതന്ത്രജ്ഞനെ വിളിച്ചുവരുത്തിയിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button