ThiruvananthapuramKeralaNattuvarthaLatest NewsNews

എൻജിനിയറിംഗ് വിദ്യാർത്ഥി കാമ്പസിനുള്ളിൽ ജീവനൊടുക്കി

പൊന്നാനി സ്വദേശി ഷംസുദീനെ(19)യാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്

തിരുവനന്തപുരം: മണ്‍വിളയിലെ ട്രിവാൻഡ്രം കോളജ് ഓഫ് എൻജിനിയറിംഗ് (സിഇടി) വിദ്യാർത്ഥിയെ കാമ്പസിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പൊന്നാനി സ്വദേശി ഷംസുദീനെ(19)യാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. നിർമാണം നടക്കുന്ന കെട്ടിടത്തിൽ ആണ് വിദ്യാർത്ഥി ജീവനൊടുക്കിയത്.

Read Also : കാണാനില്ലെന്ന് പരാതി നല്‍കി കാത്തിരുന്ന വീട്ടുകാര്‍, ഒടുവില്‍ മകളെ കണ്ടെത്തിയത് കട്ടിലനിടിയില്‍ പുതപ്പില്‍ പൊതിഞ്ഞ്

ബുധനാഴ്ച രാവിലെ പെയിന്‍റിംഗ് പണിക്കെത്തിയ തൊഴിലാളികളാണ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. മെക്കാനിക്കൽ എൻജിനിയറിംഗിലെ ഈവനിംഗ് ബാച്ച് വിദ്യാർത്ഥിയാണ്. മൃതദേഹത്തിൽ നിന്ന് ആത്മഹത്യകുറിപ്പ് കണ്ടെത്തിയെന്ന് പൊലീസ് പറഞ്ഞു.

Read Also : ‘ബി.ജെ.പി നല്‍കുന്ന റബ്ബറിന്റെ വില പോയി വാങ്ങണമെങ്കില്‍ ഉടലില്‍ തലയുണ്ടായിട്ട് വേണ്ടേ?’: ബിഷപ്പിനെതിരെ കെ.ടി ജലീൽ

സ്ഥലത്തെത്തിയ ശ്രീകാര്യം പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. തുടർന്ന്, മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button