ErnakulamKeralaNattuvarthaMollywoodLatest NewsNewsEntertainmentMovie Gossips

‘ബിഗ് ബോസിലെ പെണ്ണുങ്ങൾ പെറ്റിക്കോട്ടുമിട്ട്, കക്ഷവും കാണിച്ചോണ്ട് വന്നിരിക്കരുത്, അടി മേടിക്കും’: മുന്നറിയിപ്പ്

കൊച്ചി: ബിഗ് ബോസ് മലയാളത്തിന്റെ അഞ്ചാം സീസൺ മാർച്ച് 26 ആരംഭിക്കുകയാണ്. പരിപാടിയുടെ പ്രൊമോ വീഡിയോകൾ ഇതിനോടകം തന്നെ ഏവരുടെയും ശ്രദ്ധ നേടിയിട്ടുണ്ട്. അഞ്ചാം സീസണിൽ മത്സരിക്കാനെത്തുന്നത് ആരൊക്കെയാണ് എന്നറിയാനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ.

എന്നാൽ ബിഗ്‌ ബോസ് ആരാധകരുടെ പ്രതികരണം അത്ര സുഖകരമല്ലെന്ന് തുറന്നു പറയുകയാണ് മുൻ ബിഗ് ബോസ് താരവും ഫോട്ടോഗ്രാഫറുമായ ഡെയ്സി ഡേവിഡ്. ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ ഡെയ്സി പങ്കുവെച്ച വീഡിയോയിൽ ബിഗ് ബോസിനെ പറ്റി ഒരു വീട്ടമ്മ സംസാരിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഉള്ളത്.

രാജ്യത്ത് ബിഗ്മി ഗെയിമിന് ഏർപ്പെടുത്തിയ നിരോധനം നീക്കം ചെയ്യാനൊരുങ്ങി കേന്ദ്രം, കൂടുതൽ വിവരങ്ങൾ അറിയാം

‘ബിഗ് ബോസിൽ പോവുന്ന സ്ത്രീകൾ മര്യാദയ്ക്ക് വസ്ത്രം ധരിച്ചോണം, അല്ലെങ്കിൽ അടികിട്ടും. കുടുംബ പ്രേക്ഷകർക്ക് കാണാനുള്ളതാണ്. മോഹൻലാലിന്റെ സിനിമയിലെ പെണ്ണുങ്ങൾ എങ്ങനെ വേണമെങ്കിലും ഡ്രസ് ഇട്ടോട്ടെ. എന്നാൽ കുടുംബമായി ടെലിവിഷന് മുന്നിൽ കാണാൻ ഇരിക്കുന്നവർക്ക് മുന്നിൽ പെണ്ണുങ്ങൾ മാന്യമായി വസ്ത്രം ധരിച്ചിരിക്കണം. പെറ്റിക്കോട്ടുമിട്ട്, കക്ഷവും മറ്റ് സ്ഥലങ്ങളുമൊക്കെ കാണിച്ചോണ്ട് വന്നിരിക്കരുത്. അങ്ങനെ വന്നാൽ പെണ്ണുങ്ങൾ അടി മേടിക്കും’, എന്നാണ് ഡെയ്സി പങ്കുവെച്ച വീഡിയോയിൽ ഒരു ബിഗ് ബോസ് പ്രേക്ഷക പറയുന്നത്.

‘ഡോക്ടറുടെ നിർദ്ദേശപ്രകാരം രണ്ടാമതും പ്ലാസ്റ്റർ ഇട്ടിരിക്കുകയാണ്, ക്ഷമിക്കണം, നാടകത്തിന്റെ രണ്ടാം ഭാഗം തുടങ്ങുകയാണ്’

അതേസയം, ‘ബിഗ് ബോസ് പോലൊരു ഷോ മലയാളത്തിലെ പ്രേക്ഷകർ ഒരിക്കലും അർഹിക്കുന്നതല്ലെന്ന് എനിക്ക് ഇടയ്ക്കിടെ തോന്നാറുണ്ട്. കാരണം റിയാലിറ്റി ഷോകളോ മറ്റ് ടാലന്റ് ഷോകളോ സംപ്രേക്ഷണം ചെയ്യുന്നത് കാണാൻ ഇതുപോലെയുള്ള കുലസ്ത്രീകളല്ലേ ഉള്ളത്. എന്ത് പറയാനാണ്’, ഡെയ്സി വീഡിയോ പങ്കുവെച്ചുകൊണ്ട് ചോദിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button