Latest NewsNewsTechnology

ഐക്യു നിയോ 8: ഉടൻ വിപണിയിലെത്തും, വിലയും സവിശേഷതയും അറിയാം

6.78 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയാണ് നൽകാൻ സാധ്യത

ഇന്ത്യൻ വിപണിയിൽ ഒട്ടനവധി ആരാധകർ ഉള്ള സ്മാർട്ട്ഫോൺ നിർമ്മാതാക്കളാണ് ഐക്യു. അത്തരത്തിൽ ഐക്യുവിന്റെ നിയോ സീരീസിലെ ഏറ്റവും പുതിയ സ്മാർട്ട്ഫോണാണ് ഐക്യു പുറത്തിറക്കാനിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ഐക്യു നിയോ 8 ഹാൻഡ്സെറ്റാണ് വിപണി കീഴടക്കാൻ ഉടൻ എത്തുക. ഈ ഹാൻഡ്സെറ്റിൽ പ്രതീക്ഷിക്കാവുന്ന പ്രധാന ഫീച്ചറുകൾ എന്തൊക്കെയെന്ന് പരിചയപ്പെടാം.

6.78 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയാണ് നൽകാൻ സാധ്യത. ഡിസ്പ്ലേയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ കമ്പനി പങ്കുവെച്ചിട്ടില്ല. ക്വാൽകം സ്നാപ്ഡ്രാഗൺ 8+ ജെൻ1 ചിപ് സൈറ്റാണ് നൽകാൻ സാധ്യത. അതേസമയം, സാധാരണ മോഡൽ മീഡിയടെക് ഡെമൻസിറ്റി 9200+ ചിപ് പായ്ക്ക് നൽകുമെന്നും സൂചനയുണ്ട്. 50 മെഗാപിക്സൽ പ്രൈമറി ക്യാമറയും, 1/ 1.5 ഇഞ്ച് ക്യാമറ സെൻസറും നൽകിയേക്കും. 5,000 എംഎഎച്ച് കരുത്തുള്ള ബാറ്ററിയാണ് നൽകുക. ഐക്യു നിയോ 8- ന്റെ വില സംബന്ധിച്ച വിവരങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ല.

Also Read: എന്തൊരു കരുതൽ: പക്ഷികളെ വെള്ളം കുടിപ്പിക്കാൻ മേയർ ആര്യാ രാജേന്ദ്രൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button