KannurKeralaNattuvarthaLatest NewsNews

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മുറിയിൽ കയറി വസ്ത്രങ്ങൾ വലിച്ചുകീറി പീഡിപ്പിക്കാൻ ശ്രമം: രണ്ടുപേർക്കെതിരേ പോക്സോ കേസ്

കഴിഞ്ഞ എട്ടിന് രാത്രി 10-ന് ചിറക്കൽ കാഞ്ഞിരത്തറയിലായിരുന്നു സംഭവം

വളപട്ടണം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മുറിയിൽ അതിക്രമിച്ച് കയറി വസ്ത്രങ്ങൾ വലിച്ചുകീറി പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ രണ്ടുപേർക്കെതിരെ കേസെടുത്തു. പോക്സോ നിയമ പ്രകാരം ആണ് കേസെടുത്തത്.

Read Also : കാണാനില്ലെന്ന് പരാതി നല്‍കി കാത്തിരുന്ന വീട്ടുകാര്‍, ഒടുവില്‍ മകളെ കണ്ടെത്തിയത് കട്ടിലനിടിയില്‍ പുതപ്പില്‍ പൊതിഞ്ഞ്

കഴിഞ്ഞ എട്ടിന് രാത്രി 10-ന് ചിറക്കൽ കാഞ്ഞിരത്തറയിലായിരുന്നു സംഭവം. പെൺകുട്ടിയുടെ വീട്ടിലെത്തിയ യുവാക്കൾ മുറിയിൽ കയറി വസ്ത്രങ്ങൾ വലിച്ചുകീറുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു.

Read Also : ലേഡീസ് ഹോസ്റ്റലിന് മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയ ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍: സംഭവം തിരുവനന്തപുരത്ത്

പെൺകുട്ടിയുടെ നിലവിളി കേട്ട് മാതാപിതാക്കൾ ഓടിയെത്തുമ്പോഴേക്കും യുവാക്കൾ രക്ഷപ്പെട്ടിരുന്നു. തുടർന്ന്, പെൺകുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുക്കുകയായിരുന്നു. ഇവർക്കായി പൊലീസ് തെരച്ചിൽ തുടരുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button