KeralaLatest NewsIndia

2024-ല്‍ രാഹുല്‍ കന്യാകുമാരിയില്‍ നിന്നും മത്സരിച്ചേക്കും, ‘വയനാട്ടിലെ മത്സരം തെറ്റായ സന്ദേശം നല്‍കി’

2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ഗാന്ധി വയനാട് വിട്ടു കന്യാകുമാരിയില്‍ നിന്നും മല്‍സരിച്ചേക്കുമെന്ന് സൂചന. പ്രമുഖ ഓണ്‍ലൈന്‍ പോര്‍ട്ടലായ ദ പ്രിന്റ് ആണ് ഈ വാര്‍ത്ത പുറത്ത് വിട്ടത്. തമിഴ്‌നാട്ടിലെ ഡി എം കെ- കോണ്‍ഗ്രസ് സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയായി കന്യാകുമാരിയില്‍ നിന്നും മല്‍സരിക്കാന്‍ രാഹുല്‍ ഗാന്ധി ഉദ്ദേശിക്കുന്നുവെന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍തന്നെയാണ് വെളിപ്പെടുത്തിയതെന്നും ദ പ്രിന്റ് പറയുന്നു.

എന്നാല്‍ ഇക്കാര്യത്തില്‍ അവസാന തിരുമാന തിരുമാനം എടുക്കേണ്ടത് രാഹുല്‍ തന്നെയാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞതായി ദ പ്രിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം വയനാട് സീറ്റിൽ കെസി വേണുഗോപാലിനെ മത്സരിപ്പിക്കുമെന്നാണ് സൂചന. സുരക്ഷിതമായ സീറ്റില്‍ രാഹുല്‍ഗാന്ധിയെ മല്‍സരിപ്പിച്ച് പാര്‍ലമെന്റിലെത്തിക്കുക എന്നത് തന്നെയാണ് ഇത്തവണയും കോണ്‍ഗ്രസിന്റെ തന്ത്രം. ഡി എം കെ- കോണ്‍ഗ്രസ് -ഇടതു പക്ഷം എന്നിവ ഒരു മുന്നണിയായി മല്‍സരിക്കുന്ന തമിഴ്‌നാട്ടില്‍ മല്‍സരിച്ചാല്‍ അത് ദേശീയ തലത്തില്‍ വലിയൊരു സന്ദേശം നല്‍കുമെന്നും കോണ്‍ഗ്രസ് വിശ്വസിക്കുന്നു.

കേരളത്തിലെ വയനാട്ടില്‍ കഴിഞ്ഞ തവണ ഇടതു പക്ഷത്തിനെതിരെ മല്‍സരിച്ചത് ദേശീയ തലത്തല്‍ തെറ്റായസന്ദേശം നല്‍കിയെന്ന് രാഹലുമായി വളരെ അടുപ്പമുള്ള സീതാറാം യെച്ചൂരിയടക്കമുള്ള നേതാക്കള്‍ കോണ്‍ഗ്രസ് നേതൃത്വത്തെ ബോധ്യപ്പെടുത്തിയിരുന്നു. ഇത്തരത്തിലൊരു നീക്കം ഇനിയുണ്ടാകില്ലന്നും 2019 ലെ സവിശേഷമായ സാഹചര്യമാണ് അതിന് പ്രേരിപ്പിച്ചതെന്നും കോണ്‍ഗ്രസ് നേതാക്കള്‍ യെയ്യൂരിയോട് പറയുകയും ചെയ്തു. 2019 ല്‍ പ്രിയങ്കയെ കന്യാകുമാരിയില്‍ നിന്ന് മല്‍സരിപ്പിക്കാന്‍ തമിഴ്‌നാട് കോണ്‍ഗ്രസ് നേതാക്കള്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നെങ്കിലും പ്രിയങ്ക അതിന് സമ്മതിച്ചിരുന്നില്ല. ഇപ്പോള്‍ കോണ്‍ഗ്രസിന്റെ വിജയ് വസന്ത് ആണ് കന്യാകുമാരിയില്‍ നിന്നുള്ള പാര്‍ലമെന്റംഗം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button