Latest NewsKeralaIndia

മലയാളത്തിൽ തന്റെ സിനിമകൾ വരാതിരിക്കാൻ മമ്മൂട്ടിയും മോഹൻലാലും കഠിനമായി പരിശ്രമിച്ചു, കൂടുതൽ ശ്രമിച്ചത് മമ്മൂട്ടി: ഷക്കീല

മലയാള സിനിമയിൽ ഒരുകാലത്ത് വീശിയടിച്ച ബിഗ്രേഡ് ചിത്രങ്ങളിലൂടെ തെന്നിന്ത്യൻ സിനിമാ ആരാധകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ഷക്കീല. തൊണ്ണൂറുകളുടെ അവസാനത്തിലും രണ്ടായിരത്തിന്റെ തുടക്കത്തിലും മലയാളത്തിൽ സൂപ്പർതാര ചിത്രങ്ങളേക്കാൾ വിജയം ഷക്കീല ചിത്രങ്ങൾ നേടിയിരുന്നു.

ബിഗ്രേഡ് ചിത്രങ്ങളുടെ കുത്തൊഴുക്ക് അവസാനിച്ചപ്പോൾ കളം വിട്ട ഷക്കീല പിന്നീട് ചെറിയ വേഷങ്ങളിലൂടെ സിനിമയിലേക്ക് തിരിച്ചു വന്നിരുന്നു. ഇടയ്ക്ക് മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന് ഒപ്പം ഛോട്ടാമുംബൈ എന്ന സിനിമയിലും ഷക്കീല എത്തിയിരുന്നു. ഇപ്പോഴിതാ മമ്മൂട്ടിയ്‌ക്കെതിരേയും മോഹൻലാലിനെതിരേയും താരം നടത്തിയ വെളിപ്പെടുത്തലുകൾ ചർച്ചയാവുകയാണ്.

മലയാളത്തിൽ തന്റെ സിനിമകൾ വരാതിരിക്കാൻ ഇരുവരും കഠിനമായി പരിശ്രമിച്ചുവെന്നാണ് ഷക്കീല പറയുന്നത്. ഗലാട്ട തമിഴ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഷക്കീല ഈ തുറന്നു പറച്ചിലുകൾ നടത്തിയത്. തന്റെ സിനിമകൾ കേരളത്തിൽ പ്രദർശിപ്പിക്കാതിരിക്കാൻ കൂടുതൽ സ്വാധീനം ചെലുത്തിയത് മമ്മൂട്ടിയാണെന്നും ഷക്കീല പറഞ്ഞു.

മമ്മൂട്ടി, മോഹൻലാൽ എന്നിവരുടെ സിനിമകൾക്ക് എന്റെ സിനിമകൾ കോമ്പറ്റീഷനായി വരുന്നുവെന്ന് പറഞ്ഞ് ബാൻ ചെയ്യണമെന്നുള്ള തലത്തിലേക്ക് കാര്യങ്ങൾ പോയെന്നുള്ളത് ശരി തന്നെയാണ്. ‘പക്ഷെ ബാൻ ചെയ്യണമെന്ന് അവർ പറഞ്ഞില്ല. ഞാൻ ഒരു മോഹൻലാൽ ഫാനാണ്. മമ്മൂക്കയാണ് കൂടുതലായും ഇതിനായി പ്രവർത്തിച്ചതെന്ന് കേട്ടിട്ടുണ്ട്. എന്നാൽ എനിക്ക് അദ്ദേഹത്തോട് ഒരു ദേഷ്യവുമില്ല. മാത്രമല്ല തിയേറ്ററുകൾ ഒരു കാലത്ത് പൂട്ടാൻ പോകുന്ന സമയത്ത് സിനിമയെ കൈപിടിച്ച് ഉയർത്തിയത് ഞാനാണെന്ന് അദ്ദേഹം പലരോടും പറഞ്ഞിട്ടുണ്ട്

എന്റെ സിനിമകൾക്കെതിരെ പ്രവർത്തിച്ചെങ്കിൽ അതിൽ തെറ്റ് പറയാൻ പറ്റില്ല. കാരണം അവർ നാല് കോടി മുടക്കി എടുത്ത സിനിമ ഞങ്ങളുടെ പതിനഞ്ച് ലക്ഷം രൂപയുടെ സിനിമ കാരണം ഫ്ലോപ്പ് ആവുകയാണ്.’ അവർ കൂട്ടിച്ചേർത്തു. 2001 ൽ ആണ് ഇനി മുതൽ ഞാൻ സോഫ്റ്റ് പോ ണി ൽ അഭിനയിക്കില്ലെന്ന തീരുമാനമെടുത്തത്. കേരളത്തിൽ എന്റെ ഞാൻ അഭിനയിച്ച ഭാഗങ്ങൾ ബോഡി ഡബിൾ ചെയ്ത് പ്രദർശിപ്പിച്ചിരുന്നു.
സെൻസറിങ് പൂർത്തിയായി വന്ന ശേഷമാണ് എന്റെ സീനുകൾ ഇത്തരത്തിൽ എഡിറ്റ് ചെയ്ത് കയറ്റി.

അത് എനിക്ക് മനസിലായപ്പോൾ എന്നെ വളരെ മോശമായി കാണിക്കുന്നതായി എനിക്ക് ഫീൽ ചെയ്തിരുന്നു. ഇത്രത്തോളം എന്നെ ഇവർ ചതിച്ചല്ലോ എന്ന ചിന്ത വന്നു. കൂടാതെ വീട് വരെ പണയം വെച്ച് എന്നെ വെച്ച് സിനിമ എടുത്തവരുടെ പടങ്ങൾ റിലീസ് ചെയ്യാതെ വെച്ചിരിക്കുകയായിരുന്നു. ഞാൻ തന്നെ ഞാൻ പ്രസ്മീറ്റ് വിളിച്ച് ഇനി സോഫ്റ്റ് പോണിൽ അഭിനയിക്കില്ലെന്ന് പറഞ്ഞു. 21 പടങ്ങളുടെ അഡ്വാൻസ് തിരികെ കൊടുത്തു’ ഷക്കീല പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button