KottayamLatest NewsKeralaNattuvarthaNews

ഗൃ​ഹ​നാ​ഥ​നെ ഓ​ട്ടോ​യി​ടി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മം : യുവാവ് അറസ്റ്റിൽ

ഭ​ര​ണ​ങ്ങാ​നം ഇ​ട​പ്പാ​ടി പൊ​ട്ട​നാ​നി​ക്ക​ല്‍ പ്ര​ശാ​ന്തി(36)നെ​യാ​ണ് അറസ്റ്റ് ചെയ്തത്

പാ​ലാ: ഗൃ​ഹ​നാ​ഥ​നെ ഓ​ട്ടോ​യി​ടി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ ഒ​രാൾ അ​റ​സ്റ്റിൽ. ഭ​ര​ണ​ങ്ങാ​നം ഇ​ട​പ്പാ​ടി പൊ​ട്ട​നാ​നി​ക്ക​ല്‍ പ്ര​ശാ​ന്തി(36)നെ​യാ​ണ് അറസ്റ്റ് ചെയ്തത്. പാ​ലാ പൊ​ലീ​സ് ആണ് ഇയാളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : കേരളത്തിലെ കൂടുതൽ നഗരങ്ങളിലേക്ക് ട്രൂ 5ജി സേവനങ്ങൾ വ്യാപിപ്പിച്ച് ജിയോ, 5ജി എത്തിയ നഗരങ്ങൾ ഏതൊക്കെയെന്ന് അറിയാം

ചൊ​വാ​ഴ്ച വൈ​കു​ന്നേ​രം ആണ് സംഭവം. ഇ​യാ​ള്‍ ഗൃ​ഹ​നാ​ഥ​നെ ഓ​ട്ടോ​റി​ക്ഷ ഇ​ടി​പ്പി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഇയാൾ പാ​ലാ സ്വ​ദേ​ശി​നി​യാ​യ വീ​ട്ട​മ്മ​യെ നി​ര​ന്ത​രം ഫോ​ണ്‍ വി​ളി​ച്ച് ശ​ല്യം ചെ​യ്തിരുന്നു. തുടർന്ന്, വീ​ട്ട​മ്മ​യു​ടെ ഭ​ര്‍​ത്താ​വ് പ്ര​ശാ​ന്തി​നെ ചോ​ദ്യം ചെ​യ്ത​തി​ലു​ള്ള വി​രോ​ധം മൂ​ല​മാ​ണ് വീ​ട്ട​മ്മ​യു​ടെ ഭ​ര്‍​ത്താ​വാ​യ ഗൃ​ഹ​നാ​ഥ​നെ ഓ​ട്ടോ ഇ​ടി​പ്പി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച​ത്.

പ​രാ​തി​യുടെ അടിസ്ഥാനത്തിൽ പാ​ലാ പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക​യും ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്യു​ക​യു​മാ​യി​രു​ന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button