KeralaLatest News

അന്തരിച്ച സീറോ മലബാർ സഭയ്ക്ക് ….ആദരാഞ്ജലി അർപ്പിച്ച ചിന്താജെറോമിന്റെ അക്ഷരപ്പിശകിൽ വീണ്ടും ട്രോൾ

യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോം വീണ്ടും എയറിൽ! ഇംഗ്ലീഷിൽ മാത്രമല്ല, മലയാളത്തിലും കുട്ടിക്ക് അത്ര പരിജ്ഞാനം പോരാ എന്നാണ് സോഷ്യൽ മീഡിയ ട്രോൾ. ചങ്ങമ്പുഴയുടെ വിഖ്യാത കവിതയായ വാഴക്കുല വൈലോപ്പള്ളിയുടേതാണെന്ന് പിഎച്ച്ഡി പ്രബന്ധത്തിൽ എഴുതിയത് വൻ ചർച്ചകൾക്കും വിമർശനത്തിനും വഴിതെളിച്ചിരുന്നു.

കഴിഞ്ഞ ദിവസം ആർആർആർ ചിത്രത്തിൻറെ ഓസ്കാർ അവാർഡ് ജേതാക്കളെ അഭിനന്ദിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിനും ട്രോളുകൾ നിറഞ്ഞിരുന്നു. ഇപ്പോളിതാ അന്തരിച്ച പൗവ്വത്തിൽ പിതാവിന് ആദരാഞ്ജലികൾ നേർന്നുകൊണ്ട് മലയാളത്തിൽ എഴുതിയ പോസ്റ്റിലും വ്യാകരണപിഴവുകൾ കടന്നുകൂടിയിരിക്കുകയാണ്.

സീറോ മലബാർ സഭയിലെ അന്തരിച്ച എന്നു പറയേണ്ടതിനു പകരം അന്തരിച്ച സീറോ മലബാർ സഭയിലെ സീനിയർ ബിഷപ്പും ചങ്ങനാശേരി അതിരൂപത മുൻ ആർച്ച് ബിഷപ്പുമായ മാർ ജോസഫ് പൗവത്തിൽ മെത്രാപ്പോലീത്തയ്ക്ക് ചങ്ങനാശേരിയിലെത്തി അന്ത്യോപചാരം അർപ്പിച്ചു എന്നാണ് ചിന്ത പങ്കിട്ട കുറിപ്പിൽ പറയുന്നത്. ഇതാണ് ട്രോളിനു വിധേയമായത്.

സെബാസ്റ്റ്യൻ വർക്കി എന്ന പ്രൊഫൈലിൽ നിന്നുള്ള പോസ്റ്റിങ്ങനെ:

അന്തരിച്ച സീറോ മലബാർ സഭയ്ക്ക് ഞാൻ റീത്ത് സമർപ്പിക്കുന്നു. മലയാളം പോലും മര്യാദക്ക് എഴുതാനറിയില്ലെന്ന് മുമ്പേതന്നെ തെളിയിച്ചിട്ടുള്ളതാണ് English വാഴക്കുല PHD യുള്ള ഡോക്ടർ ജിമിക്കിക്കമ്മൽ.. കഴിഞ്ഞ ദിവസം ഡോക്ടറേറ്റ് നേടിയെടുത്ത യുവജന കമ്മീഷൻ ചിന്ത ജെറോം ഒറ്റ വാക്യത്തിൽ ഇംഗ്ലീഷിൽ എഴുതിയ FB പോസ്റ്റ്‌ മുക്കിയെങ്കിലും പലരും അതൊക്കെ സ്ക്രീൻ എടുത്തു വെച്ചു.
ചിന്ത ജെറോമിന്റെ ഇംഗ്ലീഷ് വായിച്ചിട്ട് ഷേക്സ്പിയർ ചിരിച്ചു ചിരിച്ച് വീണ്ടും മെരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button