Latest NewsIndiaNewsTechnology

ടെലികോം സാങ്കേതികവിദ്യ കയറ്റുമതി ചെയ്യുന്ന ഏറ്റവും വലിയ രാജ്യമായി ഇന്ത്യ മാറി: പ്രധാനമന്ത്രി

2014- ന് ശേഷം ബ്രോഡ്ബാൻഡ് കണക്ടിവിറ്റി 800 ദശലക്ഷത്തിലധികമായാണ് ഉയർന്നത്

ടെലികോം സാങ്കേതിക വിദ്യ കയറ്റുമതി ചെയ്യുന്ന ഏറ്റവും ലോകത്തിലെ വലിയ രാജ്യമായി ഇന്ത്യ മാറിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കൂടാതെ, മൊബൈൽ കണക്ഷൻ വഴി ആളുകളെ കൂട്ടിയിണക്കുന്ന ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന പദവിയും ഇന്ത്യ സ്വന്തമാക്കിയിരിക്കുകയാണ്. ഡൽഹി വിജ്ഞാൻ ഭവനിൽ അന്താരാഷ്ട്ര ടെലി കമ്മ്യൂണിക്കേഷൻ യൂണിറ്റിന്റെ ഇന്ത്യയിലെ ഓഫീസ് ഉദ്ഘാടനവും, 6ജി മാർഗ്ഗദർശകരേഖയുടെ പ്രകാശനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഇന്റർനെറ്റ് ഉപയോഗത്തിൽ നഗരങ്ങളെക്കാൾ മുന്നിലാണ് ഗ്രാമപ്രദേശങ്ങൾ.

രാജ്യത്ത് വില കുറഞ്ഞ സ്മാർട്ട്ഫോണുകൾ ലഭ്യമാക്കിയതിനാൽ കൂടുതൽ ആളുകളും സ്മാർട്ട്ഫോൺ ഉപയോഗിക്കാൻ തുടങ്ങിയിട്ടുണ്ട്. കൂടാതെ, കുറഞ്ഞ നിരക്കിൽ ലഭ്യമായ വിവിധ ഡാറ്റ പ്ലാനുകൾ നൂറുകോടിയിലധികം മൊബൈൽ കണക്ഷനുകൾ വഴി ജനതയെ കൂട്ടിയിണക്കാൻ സഹായിച്ചിട്ടുണ്ട്. 2014- ന് ശേഷം ബ്രോഡ്ബാൻഡ് കണക്ടിവിറ്റി 800 ദശലക്ഷത്തിലധികമായാണ് ഉയർന്നത്. ഇത് ടെലികോം രംഗത്ത് വലിയ തോതിൽ മുന്നേറാൻ ഇന്ത്യയെ സഹായിച്ചിട്ടുണ്ട്. നിലവിൽ, രാജ്യത്തുടനീളം 5ജി സേവനങ്ങൾ വിന്യസിക്കുകയാണ്. അതേസമയം, 6ജി സാങ്കേതികവിദ്യയ്ക്കുള്ള നയരേഖ ഇന്ത്യൻ ടെലികോം മേഖലയിൽ പുതിയ തുടക്കം കുറിക്കും.

Also Read: സച്ചിൻ ദേവിനെതിരെ പരാതിയുമായി മുന്നോട്ട്പോകും, തൻ്റെ പരാതിയിൽ പൊലീസ് യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് കെകെ രമ

shortlink

Related Articles

Post Your Comments

Related Articles


Back to top button