Latest NewsKeralaNews

ഒരു നേതാവിനോടുള്ള വിരോധം കാരണം കലി മുഴുവന്‍ ‘മോദി’ സമുദായത്തോടോ: ശ്രീജിത്ത് പണിക്കര്‍

രാഹുല്‍ ഗാന്ധി അങ്ങയുടേത് ബെസ്റ്റ് രാഷ്ട്രീയപ്രവര്‍ത്തനം

തിരുവനന്തപുരം: മോദി സമുദായത്തിനെതിരെ നടത്തിയ അപകീര്‍ത്തിപരമായ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിക്ക് രണ്ട് വര്‍ഷം തടവ് വിധിച്ച് സൂററ്റ് കോടതി വിധി വന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ രാഷ്ട്രീയ നിരീക്ഷകന്‍ ശ്രീജിത്ത് പണിക്കര്‍ രാഹുലിന്റെ പേര് എടുത്തുപറയാതെ വിമര്‍ശനവുമായി രംഗത്ത് എത്തി.

Read Also: അഡ്മിന്മാർക്ക് കൂടുതൽ അധികാരങ്ങൾ നൽകുന്ന അപ്ഡേറ്റുമായി വാട്സ്ആപ്പ്, കൂടുതൽ വിവരങ്ങൾ അറിയൂ

‘ഒരു നേതാവിനോടുള്ള വിരോധം കാരണം ഒരു സമുദായത്തെയാകെ അധിക്ഷേപിക്കുക. അതില്‍ തെല്ലും ഖേദമില്ലാതിരിക്കുക. ചെയ്തത് എന്തോ മഹത് കാര്യമാണെന്ന് ആവര്‍ത്തിച്ച് പറയുക. അണികളെക്കൊണ്ട് വാഴ്ത്തുപാട്ടുകള്‍ പാടിക്കുക. നല്ല ബെസ്റ്റ് രാഷ്ട്രീയ പ്രവര്‍ത്തനം’ എന്നാണ് ശ്രീജിത്ത് പണിക്കര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ രാഹുല്‍ ഗാന്ധിയെ പരിഹസിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം..

‘ഒരു നേതാവിനോടുള്ള വിരോധം കാരണം ഒരു സമുദായത്തെയാകെ അധിക്ഷേപിക്കുക. അതില്‍ തെല്ലും ഖേദമില്ലാതിരിക്കുക. ചെയ്തത് എന്തോ മഹത് കാര്യമാണെന്ന് ആവര്‍ത്തിച്ച് പറയുക. അണികളെക്കൊണ്ട് വാഴ്ത്തുപാട്ടുകള്‍ പാടിക്കുക. നല്ല ബെസ്റ്റ് രാഷ്ട്രീയ പ്രവര്‍ത്തനം!’

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button