രാഹുലിന് ആറ് വര്‍ഷത്തേക്ക് മത്സരിക്കാനാവില്ല? എംപി സ്ഥാനത്തിനും ഭീഷണി: നിയമം ഇങ്ങനെ

ന്യൂഡല്‍ഹി; നാല് വര്‍ഷം പഴക്കമുള്ള കേസില്‍ രാഹുല്‍ ഗാന്ധിയെ ഗുജറാത്തിലെ സൂററ്റ് സെഷന്‍സ് കോടതി കുറ്റക്കാരനെന്ന് കണ്ടെത്തുകയും രണ്ട് വര്‍ഷത്തെ തടവിന് ശിക്ഷ വിധിക്കുകയും ചെയ്തതോടെ രാഹുലിന്റെ ലോക്‌സഭാംഗത്വം സംബന്ധിച്ച പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. മേല്‍ക്കോടതിയില്‍ നിന്ന് ഇളവ് ലഭിച്ചില്ലെങ്കില്‍ രാഹുലിന് എംപി സ്ഥാനം നഷ്ടമാകുമോ എന്നതിലാണ് ചൂടുപിടിക്കുന്ന ചര്‍ച്ച.

READ ALSO: ഭാര്യക്ക് അവിഹിതം, തന്റെ പണം മുഴുവൻ ഭാര്യവീട്ടുകാർ കൈക്കലാക്കി: വീഡിയോ പങ്കുവെച്ചതിന് പിന്നാലെ പ്രവാസി ആത്മഹത്യ ചെയ്തു

ജനപ്രാതിനിധ്യ നിയമം അനുസരിച്ച്, എംപിമാരും എംഎല്‍എമാരും ഏതെങ്കിലും കേസില്‍ 2 വര്‍ഷത്തില്‍ കൂടുതല്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ടെങ്കില്‍, അവരുടെ അംഗത്വം (പാര്‍ലമെന്റില്‍ നിന്നും നിയമസഭയില്‍ നിന്നും) റദ്ദാക്കപ്പെടും. ഇതുമാത്രമല്ല, ശിക്ഷാകാലാവധി കഴിഞ്ഞാല്‍ ആറുവര്‍ഷത്തേക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനും ഇവര്‍ക്ക് അര്‍ഹത ഉണ്ടായിരിക്കില്ല.

സൂററ്റിലെ സെഷന്‍സ് കോടതി വിധിയുടെ പകര്‍പ്പ് അഡ്മിനിസ്‌ട്രേഷന്‍ ലോക്‌സഭാ സെക്രട്ടേറിയറ്റിലേക്ക് അയച്ചാല്‍ പ്രതിസന്ധിയുണ്ടാകും. ഇത് ലോക്‌സഭാ സ്പീക്കര്‍ അത് അംഗീകരിക്കുന്നതോടെ രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാ അംഗത്വം റദ്ദാക്കപ്പെടും. അതിനുശേഷം ആറ് വര്‍ഷത്തേക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ല. ഇതുവഴി ആകെ എട്ട് വര്‍ഷത്തേക്ക് ഒരു തിരഞ്ഞെടുപ്പിലും രാഹുല്‍ ഗാന്ധിക്ക് മത്സരിക്കാനാകില്ല.

2019ല്‍ കര്‍ണാടകയില്‍ നടത്തിയ പ്രസ്താവനയിലെ ‘മോദി എന്നത് എല്ലാ കള്ളന്മാരുടെയും കുടുംബപ്പേര് ആയത് എന്തുകൊണ്ട്’ എന്ന് പ്രസ്താവനയാണ് രാഹുല്‍ ഗാന്ധിക്ക് തിരിച്ചടിയായത്. ബിജെപി എംഎല്‍എ പൂര്‍ണേഷ് മോദിയാണ് രാഹുലിനെതിരെ പരാതി നല്‍കിയത്. ഈ കേസിലാണ് സൂററ്റിലെ സെഷന്‍സ് കോടതി രാഹുല്‍ ഗാന്ധി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. രണ്ട് വര്‍ഷത്തെ തടവിന് ശിക്ഷ വിധിച്ച കോടതി രാഹുലിന് 30 ദിവസത്തെ ജാമ്യവും അനുവദിച്ചു.

Share
Leave a Comment